മന്ത്രി :പക്ഷെ പ്രഭോ
രാജാവ് :എന്താണ് പ്രശ്നം ഞാൻ പറഞ്ഞത് വേഗം ചെയ്യു
മഹാ മന്ത്രി :ശെരി പ്രഭോ
അല്പ സമയത്തിനു ശേഷം സഹീർ കരീകയുടെ അറയിൽ
സഹീർ :കരീക വേഗം എന്നോടൊപ്പം വാ നമുക്ക് ഒരു ജോലിയുണ്ട്
കരീക :എന്താ ചേട്ടാ പ്രശ്നം
സഹീർ :പർവതപ്രദേശത്ത് നിന്ന് ലഭിച്ച ശവശരീരം പരിശോധിച്ച് വിവരം നൽകാൻ രാജാവിന്റെ ഉത്തരവുണ്ട്
കരീക :അത് വൈദ്യൻമാരുടെ ജോലിയല്ലേ നമ്മൾ എന്തിനാണ് അത് ചെയ്യുന്നത്
സഹീർ :ഇത് രാജാവിന്റെ ഉത്തരവാണ് എന്തൊ പ്രശ്നമുണ്ട് നമുക്ക് ഏതായാലും പരിശോധിച്ചു നോക്കാം
കരീക :ശെരി ചേട്ടാ നമുക്ക് ചെന്നു നോക്കാം
അല്പസമയത്തിനു ശേഷം കരീകയും സഹീറും ശവശരീരത്തിനരികിൽ
കരീക :ദൈവമേ ഞാൻ ഇതുപോലൊന്ന് ഇത് വരെ കണ്ടിട്ടില്ല ഈ ശരീരത്തിന് ഇത് എന്താണ് സംഭവിച്ചത്
സഹീർ :ഇത് കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു കരീക
കരീക :വൈദ്യൻമാർ പറഞ്ഞത് പോലെ ഇത് വിഷപ്രയോഗമാണെന്ന് തോന്നുന്നില്ല പക്ഷെ ഇത് ഒരു ദുരാത്മാവിന്റെ പണിയാണെന്നും തോന്നില്ല
സഹീർ :അതെ ഈ ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തിയിരിക്കുകയാണ് ഇത്തരത്തിലൊരു പ്രവർത്തി ആ വ്യക്തികൾക്ക് മാത്രമേ ചെയ്യുവാൻ സാധിക്കു ദുർമന്ത്രവാദികളായ കിരാതുകൾക്ക്
കരീക :കിരാതുകളോ അവരൊക്കെ വളരെ കാലം മുൻപേ വേരറ്റു പോയതല്ലേ
സഹീർ :അങ്ങനെയാണ് ഞാനും കരുതിയിരുന്നത് എന്നാൽ അവരിൽ ആരോ അവശേഷിക്കുന്നുണ്ട് അതിന്റെ സൂചനയാണിത്
കരീക:ഇനി നമ്മൾ എന്താണ് ചെയ്യുക
സഹീർ :ഈ രാജ്യം ഇപ്പോൾ അപകടത്തിലാണ് നീ വേഗം എന്റെ അറയിലേക്ക് പോയികൊള്ളു ഞാൻ രാജാവിനോട് കാര്യങ്ങൾ പറഞ്ഞശേഷം വരാം അതുപോലെ കിരാതിന്റെ കാര്യം ആരും അറിയാതെ ശ്രദ്ധിക്കണം ഈ വിവരം പുറത്തറിഞ്ഞാൽ വളരെ വലിയ പ്രശ്നങ്ങൾ തന്നെയുണ്ടാകും
കരീക :ശെരി ചേട്ടാ ഞാൻ എല്ലാം നോക്കികൊള്ളാം
ഇതും പറഞ്ഞു കരീക അറയിലേക്ക് തിരിച്ചു കുറച്ച് മണിക്കൂറുകൾക്ക് ശേഷം തന്റെ അറയിലേക്ക് തിരിച്ചെത്തിയ സഹീർ വളരെ വേഗം ചില മന്ത്ര വസ്തുക്കൾ തന്റെ സഞ്ചിയിൽ നിറക്കാൻ തുടങ്ങി
കരീക :എന്താ ചേട്ടാ പ്രശ്നം ഇപ്പോൾ ഇതൊക്കെ എന്തിനാ എടുക്കുന്നത്