കരീക പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ രാജാവ് കരീകയെ ദൂരേക്ക് ചവിട്ടിയെറിഞ്ഞു കരീക ഉടൻ തന്നെ മഹാറാണിയുടെ കാൽക്കൽ വീണു
“എന്നെ രക്ഷിക്കൂ മഹാറാണി എനിക്ക് അവിടത്തെ മകനെ സഹായിക്കാനാകും എന്നെ വിശ്വസിച്ചാലും മഹാറാണി ”
എന്നാൽ കരീകയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ മഹാറാണി അവിടെ നിന്ന് നടന്നകന്നു
കരീക എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവളെ പോലെ സഹീറിനടുക്കലെത്തി അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
“ചേട്ടാ എന്നെ സഹായിക്കു എനിക്ക് വലിയ തെറ്റാണ് പറ്റിയത് ചേട്ടൻ എല്ലായിപ്പോഴും എന്നോട് ക്ഷമിക്കാറുണ്ടല്ലോ ഈ ഒരു തവണ കൂടി എന്നോട് ക്ഷമിക്കണം ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല എന്നെ കൊണ്ട് പോകാൻ അനുവദിക്കരുത് ചേട്ടാ ഞാൻ എല്ലാത്തിനും മാപ്പ് ചോദിക്കുന്നു ”
എന്നാൽ സഹീർ വേഗം തന്നെ അവളെ തന്നിൽ നിന്ന് അടർത്തിമാറ്റി
സഹീർ :നീ എന്റെ വാക്ക് ധിക്കരിച്ചപ്പോൾ മുതൽ നീ എന്റെ ആരുമല്ലാതായി കരീക എന്നിട്ടും നിനക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ചെയ്തു ഇനി എനിക്ക് ഒന്നും ചെയ്യാനില്ല
ഇത്രയും പറഞ്ഞു സഹീർ അവിടെ നിന്ന് തിരിഞ്ഞു നടന്നു ഉടൻ തന്നെ വീരന്റെയും ജോനന്റെയും നേതൃത്തത്തിൽ ഒരു കൂട്ടം പടയാളികൾ കരീകയെ അവിടെ നിന്നും വലിച്ചിഴച്ചു കൊണ്ട് പോയി അവളുടെ നിലവിളി കൊട്ടാരത്തിൽ മുഴുവനും ഉയർന്നു
തുടരും….
ഞാൻ കരുതിയ രീതിയിൽ ഈ പാർട്ട് എഴുതുവാൻ കഴിഞ്ഞിട്ടില്ല ചില പോരായിമകൾ ഉണ്ട് ക്ഷമിക്കുക 💙💙