അല്ല. നഷ്ടപെട്ട് പോകുമെന്ന് കരുതിയ സ്വന്തം അനിയനെ തിരിച്ചു കിട്ടിയപ്പോൾ ഇനി കുറച്ചുകാലം അവന്റെ കൂടെ നിന്നിട്ട് മതി ബാക്കിയെല്ലാം എന്നും പറഞ്ഞ് എന്റെ കൂടെ വീട്ടിൽ തന്നെ നിന്നവൾ ആണ് എന്റെ പൊന്നുപെങ്ങൾ. അതുകൊണ്ട് എനിക്കും അവളോടുള്ള സ്നേഹം കൂടിയിട്ടേ ഉള്ളു.
——-/——-/——-/——
ദിവസങ്ങൾ കടന്നുപോയി എനിക്കും ഷിൽനയ്ക്കും ഉള്ള വിസ ശരിയായിട്ടുണ്ട്. എപ്പോ വേണമെങ്കിലും ടിക്കറ്റ് എടുത്ത് കയറി പോകാം. പക്ഷെ അതിനു മുൻപ് പോകാനുള്ള രണ്ടുപേരുടെ കാര്യങ്ങൾ ശരിയാവാൻ കാത്തിരിക്കുകയാണ് ഞാൻ. ദിലീപിന് എപ്പോൾ വേണമെങ്കിലും പോകാൻ സാധിക്കും. അവന്റെ ലീവ് കഴിഞ്ഞിട്ടും എന്റെ നിർദ്ദേശപ്രകാരമാണ് നാട്ടിൽ തന്നെ നിൽക്കുന്നത്. ലീനയുടെ വിസ ശരിയായി എങ്കിലും സ്കൂളിലെ ലീവ് ശരിയാവാൻ കുറച്ച് താമസം ഉള്ളതിനാലാണ് ഇത്രയും വൈകിയത്. അവസാനം എല്ലാം ശരിയായ ഒരു ദിവസം വൈശാഖ് ഏട്ടൻ എന്നെ വിളിക്കുകയും അവൾക്ക് ടിക്കറ്റ് എടുക്കുന്നതും വിഷ്ണുവിന്റെ കൂടെ എയർപോർട്ടിൽ കൊണ്ടുവിടാൻ പോകണം എന്നും പറഞ്ഞപ്പോൾ ആണ് എനിക്ക് ആശ്വാസം ആയത്. സത്യം പറഞ്ഞാൽ ഇപ്പോഴാണ് ലീനയ്ക്ക് സന്തോഷമായത്.ടിക്കറ്റ് എടുത്തു എന്ന വിവരം അറിഞ്ഞ ഉടനെ അവൾ എന്നെ വിളിച്ചു. തന്റെ ഭർത്താവിനെ കാണുവാനുള്ള അവസരം ആണ് അവൾക്ക് പ്രതീക്ഷിക്കാതെ കൈവന്നത്. എന്റെ കാര്യത്തിന് വേണ്ടി ആണെങ്കിലും അവൾക്ക് ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി കൊടുത്തതിന് എന്നോട് നന്ദി പറയാൻ അവൾക്ക് വാക്കുകൾ ഇല്ലായിരുന്നു.
: എന്റെ അമലൂട്ട… എന്നാലും എനിക്ക് ഇതൊന്നും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
: അതൊക്കെ അവിടെ നിൽക്കട്ടെ…. ദുബായിൽ എത്തി ഭർത്താവിനെ കണ്ടുകഴിയുമ്പോൾ എന്നെ മറക്കല്ലേ പൊന്നു ടീച്ചറെ
: നോക്കാം… ആദ്യം ഞാൻ ഒന്ന് എന്റെ കെട്ടിയോന്റെ കൂടെ സുഖിക്കട്ടെ.
: മതി മതി തിരക്കില്ല. നമ്മളെ മറക്കാതിരുന്നാൽ മതി…നിങ്ങൾ അവിടെ എത്തി കുറച്ച് കെട്ടിയോന്റെ കൂടെ അടിച്ചുപൊളിക്ക് അപ്പോഴേക്കും ഞാൻ വരാം.
: എങ്കിൽ ശരിയെട… എനിക്ക് ക്ലാസ് ഉണ്ട്. രാത്രി വിളിക്കാം
:ഓക്കേ … എനിക്കും കുറച്ച് പണിയുണ്ട്.
——/——/——/——
പ്രദീപ് ഏട്ടനേയും കൂട്ടി ദിലീപിനെ ഒന്ന് കാണാൻ തീരുമാനിച്ചു. അവസാന വട്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി ദിലീപിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. ദിലീപിനും അറിയേണ്ടിയിരുന്നത് ആരാണ് ഇതിന്റെയൊക്കെ പുറകിൽ എന്നായിരുന്നു. ദിലീപ് ഞങ്ങളുമായി സൗഹൃദം സമ്പാദിക്കുവാൻ നോക്കുന്നുണ്ടെങ്കിലും ഞങ്ങൾ ഇപ്പോഴും അവനെ ഒരു അകലത്തിൽ നിർത്തിയിരിക്കുകയാണ്. ചതി ഏത് വഴിക്കാണ് വരികയെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ ദിലീപിനെ പേടിപ്പിച്ച് നിർത്തുവാനുള്ള കാര്യങ്ങൾ പ്രദീപേട്ടന്റെ ഗുണ്ടാസംഘം കൃത്യമായി ചെയ്യുന്നുണ്ട്. ദിലീപും