സംസാരിക്കാൻ ഷിൽനയെ ഏർപ്പാട് ചെയ്യുന്നതായിരിക്കും നല്ലത്. ഞാൻ ഒത്തിരി നേരം ലീനയുമായി സംസാരിക്കുന്നത് ചിലപ്പോൾ ഓമനേച്ചിക്ക് ഇഷ്ടപെട്ടില്ലെങ്കിലോ. മാത്രവുമല്ല വിഷ്ണുവിനോട് ഈ കാര്യങ്ങൾ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. അവന്റെ ഏട്ടന്റെ ഭാര്യയെ ഉപയോഗിച്ചുള്ള കളികൾ അവൻ ഏത് തരത്തിൽ എടുക്കുമെന്ന് പറയാൻ പറ്റില്ല. പറയുമ്പോൾ മുഴുവൻ കാര്യങ്ങളും പറയേണ്ടി വരും. ലീനയെ ആദ്യമായി മറ്റൊരാളുമായി ബേക്കൽ കോട്ടയിൽ വച്ച് കണ്ടതുമുതൽ ഇതുവരെയുള്ള എല്ലാം പറയേണ്ടി വരും. അതുകൊണ്ട് തല്ക്കാലം അവനെ മാറ്റി നിർത്താൻ ഞാൻ തീരുമാനിച്ചു.
——/—–/——/——
ഉച്ചകഴിഞ്ഞ് ഒരു മൂന്ന് മണിയോടെ ഞാൻ പ്രദീപേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി അൽപ്പം വൈകിയാണെങ്കിലും തിരിച്ച് വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പതിവുപോലെ ഷിൽനയും കൂടെയുണ്ട്. അവൾ ഇല്ലാത്ത യാത്രകൾ വളരെ വിരളമാണ് ഇപ്പോൾ. പ്രദീപേട്ടന്റെ വീട്ടിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം ആ വീട്ടിലേക്ക് പോകാത്തതിൽ എല്ലാവർക്കും പരാതി ഉണ്ടായിരുന്നത് തീർക്കാം എന്ന് കരുതിയിട്ട് കൂടിയാണ് ഞാൻ ഇന്ന് നേരിട്ട് പ്രദീപേട്ടനെ കാണാം എന്ന് വിചാരിച്ചത്. ചിത്ര നന്നായൊന്ന് കൊഴുത്തിട്ടുണ്ട്. പ്രദീപേട്ടൻ ടോണിക്ക് കൊടുക്കുന്ന ലക്ഷണം ഉണ്ട്.
ചിത്ര ഉണ്ടാക്കിയ നല്ല ഭക്ഷണം ഒക്കെ കഴിച്ച് ഞാനും പ്രദീപേട്ടനും വീടിന് പുറത്ത് തന്നെയുള്ള മാഞ്ചുവട്ടിൽ ഇരുന്നുകൊണ്ട് ഭാവി പരിപാടികൾ നെയ്തെടുത്തു. നീ ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം എന്ന പ്രദീപേട്ടന്റെ വാക്കുകൾ എനിക്ക് പകർന്ന ആത്മവിശ്വാസം ചെറുതല്ല. ദിലീപിനെ ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പ്രദീപേട്ടൻ പറഞ്ഞ പ്രകാരം മതിയെന്ന് എനിക്കും തോന്നി.
ആരാണ് ഇതിന്റെയൊക്കെ പുറകിൽ കളിച്ചത് എന്ന് ദിലീപിനോടും ലീനയോടും പറയരുത് എന്ന് പ്രദീപേട്ടൻ കർശനമായി വിലക്കിയിട്ടുണ്ട്. എനിക്കും ഷിൽനയ്ക്കും പോകുവാനുള്ള വിസയൊക്കെ ശരിയാക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. കാരണം ഷിൽനയെ കൂടെ കൊണ്ടുപോകുന്ന കാര്യം എന്റെ മനസ്സിൽ ഇല്ലായിരുന്നു. അവളെ കൂട്ടിയാൽ അവളുടെ കൂടെ സേഫ്റ്റി ഞാൻ നോക്കണമല്ലോ എന്ന് കരുതിയാണ് ഞാൻ അവളെ ഒഴിവാക്കാൻ തീരുമാനിച്ചത്. പക്ഷെ അതൊന്നും ഒരു പ്രശ്‌നമല്ലെന്ന് പ്രദീപേട്ടൻ തറപ്പിച്ച് പറഞ്ഞപ്പോൾ എനിക്ക് മറുത്ത് ഒന്നും പറയാൻ ഇല്ലായിരുന്നു.
അവൾക്ക് കൂടെ വിസ ശരിയാക്കുന്നുണ്ട് എന്ന് അറിഞ്ഞ പെണ്ണിന് ഉണ്ടായ സന്തോഷത്തിന് കണക്കില്ല. വേറെ വീട്ടിൽ ആയതുകൊണ്ട് എന്നെ അവൾ കെട്ടിപിടിച്ചില്ലെന്നേ ഉള്ളു. അത്രയ്ക്കും സന്തോഷവതിയാണ് ഷിൽന. പദ്ധതികൾ എല്ലാം തയ്യാറാക്കിയ ശേഷം ഞാൻ ലീനയെ വിളിച്ചു. അവളോട് പറയേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞ ശേഷം ഷിൽന വന്ന് നേരിട്ട് കാണും എന്നുകൂടി പറഞ്ഞാണ് ഫോൺ വച്ചത്. ലീനയ്ക്ക് ചെറിയ പേടിയുണ്ടെങ്കിലും അവളുടെ ഭർത്താവിന്റെ അടുത്തേക്ക് ആണ് പോകാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ നല്ല സന്തോഷമുണ്ട്. അവർ തമ്മിൽ കണ്ടിട്ട് കാലം കുറച്ചായി