അതൊക്കെ ചെയ്ത് നല്ല ശീലമുള്ള പ്രൊഫഷണൽ ടീമിനെ തന്നെയാണ് ഷെട്ടി സാർ ഇങ്ങോട്ട് അയച്ചത്. അതുകൊണ്ട് ഇതിന്റെ പേരിൽ ഒരു നൂലാമാല ഇനി ഉണ്ടാവില്ല എന്ന ഉറപ്പ് എനിക്ക് ഉണ്ട്….പക്ഷെ പ്രദീപേട്ടൻ എന്നോടുപോലും പറയാതെ വസീമിന്റെ ബോഡി എന്ത് ചെയ്യാൻ ആണ് പ്ലാൻ എന്നറിയില്ല. അത് ചോദിച്ചാൽ പറയുകയും ഇല്ല. ആളുടെ ഒരു രീതി അങ്ങനെ ആണ്.
പോകുന്ന വഴി ലീനയുടെ ഫ്ലാറ്റിൽ കയറി അവളുടെ ഡ്രസ്സ് മാറി. ഞങ്ങളുടെ കൂടെ അവളും വീട്ടിലേക്ക് വന്നു. വൈശാഖ് ഏട്ടൻ എന്തോ ജോലിക്കാര്യത്തിന് വേണ്ടി പോയിരിക്കുകയാണ് എന്നാണ് വീട്ടിൽ എല്ലാവരോടും പറഞ്ഞിരിക്കുന്നത്. അത് എന്റെ നിർബന്ധം ആയിരുന്നു അങ്ങനെ പറയണം എന്നത്. എനിക്ക് എന്റെ വിഷ്ണുവിനോടുള്ള കരുതൽ ആണത്. രാത്രി ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അച്ഛൻ പോയി ഗൾഫ് ന്യൂസ് വച്ചപ്പോഴാണ് മറ്റൊരു റോഡ് അപകടത്തിന്റെ നടുക്കുന്ന ദൃശ്യം ടിവിയിൽ കാണുന്നത്.
“ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കാർ നിയന്ത്രണം തെറ്റി സ്ലോ ട്രാക്കിൽ കൂടി പോയിക്കൊണ്ടിരുന്ന ട്രെയിലറിന് പിന്നിൽ ഇടിച്ച് യുവാവ് ദാരുണമായി മരണപെട്ടു. കണ്ണൂർ സ്വദേശി വൈശാഖ് ആണ് മരണപ്പെട്ടത്.”
ഈ വാർത്ത കണ്ട എല്ലാവരും ഒന്ന് ഞെട്ടി. അതുവരെ മനസ്സിൽ വൈശാഖിനോടുള്ള പക മാത്രമായിരുന്ന ലീനയുടെ കണ്ണുകളും നിറഞ്ഞൊഴുകി. അവൾ എത്രത്തോളം തന്റെ ഭർത്താവിനെ സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവാണ് അത്.
അവനെ കൊല്ലണം എന്ന് എനിക്ക് ഇല്ലായിരുന്നെങ്കിലും അവൻ മരണപ്പെടേണ്ടവൻ തന്നെയാണെന്ന് എന്റെ മനസ് പറഞ്ഞുകൊണ്ടേ ഇരുന്നു….
(തുടരും)
❤️🙏
© wanderlust
പ്രിയ വായനക്കാരെ… ഇനി ഒരു ഭാഗം കൂടി ഈ കഥയുടെ തുടർച്ചയെന്നോണം വരും. അതിൽ ആണ് ഇനി എന്താണ് അമ്മായിയുടെ, ഷിൽനയുടെ, ലീനയുടെ ഒക്കെ ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്ന് എഴുതാൻ ഉദ്ദേശിക്കുന്നത്. നല്ലൊരു ഹാപ്പി എൻഡിങ് മസാല മസ്സാജ് ആയിരിക്കും അടുത്ത ഭാഗം.
അതിന് ശേഷം പുതിയൊരു കഥയുമായി ഞാൻ വീണ്ടും നിങ്ങളിലേക്ക് വരും. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.