ഞാൻ : അങ്ങനല്ലേ പാടുള്ളു… ഈ കഥയും തിരക്കഥയും എഴുതിയത് തന്നെ നമ്മൾ അല്ലെ മോളെ…
(വണ്ടിയിൽ നിന്നിറങ്ങി ലീനയുടെ അടുത്തെത്തി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുകയാണ്.)
ഞാൻ : എന്താ ലീ…ഇപ്പൊ എല്ലാം മനസ്സിലായോ…ചിത്ര മുതൽ ലീനവരെ എങ്ങനെ എത്തി എന്നൊക്കെ
ലീ : എല്ലാം ഇവന്റെ വായിൽ നിന്നും കേട്ടപ്പോൾ തൃപ്തിയായി. മംഗലാപുരത്ത് വേശ്യാലയം നടത്തിയ മഹറൂഫും, അവന്റെ കൂട്ടുകാരായ കുട്ടനും, അനീഷും, പിന്നെ ഇവരുടെ ഏജന്റ് ശ്യാമും ഒക്കെ എങ്ങനെ ഒരുമിച്ചു എന്നുവരെയുള്ള എല്ലാം തത്ത പറയുന്ന പോലെ പറഞ്ഞു.
ഷി : ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ഉള്ള ചവിട്ട് ആണോ ഇപ്പൊ കണ്ടത്..
ലീ : അത് അതിനല്ല… ഈ നാറിയെ വിശ്വസിച്ച് ഇവൻ പറയുന്നപോലൊക്കെ ഫോട്ടോയും വിഡിയോയും അയച്ചുകൊടുത്തതൊക്കെ ഇവൻ കണ്ട സായിപ്പന്മാർക്ക് കാട്ടി അഡ്വാൻസ് വാങ്ങിക്കാറുണ്ടെന്ന് പറഞ്ഞതിനുള്ള ബോണസാണ് അത്… ചെറ്റ.
എങ്ങനാടാ നീയൊക്കെ ആ അമ്മയുടെ വയറ്റിൽ പിറന്നത്. മോന്റെ ഭാര്യയായിട്ട് പോലും സ്വന്തം മോളെ പോലെ എന്നെ നോക്കിയ അമ്മയുടെ മോൻ ആണല്ലോ എന്നെ വിറ്റ് കാശുണ്ടാക്കാൻ നോക്കുന്നത്. നീയൊന്നും ഇനി ജീവിച്ചിരിക്കാൻ പാടില്ല.
മഹറൂഫിന്റെ കയ്യിൽ നിന്നും നേരത്തെ തെറിച്ചു വീണ തോക്ക് എടുത്തുകൊണ്ട് ലീന വൈശാഖിന്റെ നേരെ ചൂണ്ടി. അവളുടെ വിരലുകൾ കാഞ്ചി വലിക്കുമെന്ന് തോന്നിയ ഞാൻ ഉടനെ ലീനയുടെ കൈ തട്ടി മാറ്റി..
ഞാൻ : ലീ… അരുത്… കൊല്ലണ്ട…
ലീന : അമലൂട്ടാ… നിനക്ക് എന്താ വട്ടായോ… ഇവനൊന്നും ഒരു നിമിഷം പോലും ജീവിക്കാൻ അർഹതയില്ല..
ഷീ : ചേച്ചി വേണ്ട… ഏട്ടൻ പറഞ്ഞതാ ശരി. കൊല്ലണ്ട. ഇവനെ കൊന്നാൽ അതിന്റെ നാണക്കേട് നേരത്തെ പറഞ്ഞ ആ അമ്മയ്ക്കും കുടുംബത്തിനും ആണ്. അതുകൊണ്ട് ഇവിടെ നടന്നതൊന്നും നമ്മൾ അല്ലാതെ പുറത്ത് ആരും അറിയണ്ട.
ഞാൻ : ആ പറഞ്ഞതാണ് ശരി. ഇവൻ കാരണം സമൂഹത്തിൽ നാണംകെട്ട് തലതാഴ്ത്തി നടക്കാനുള്ള ഗതികേട് എന്റെ വിഷ്ണുവിനും കുടുംബത്തിനും ഉണ്ടാകരുത്..
ലീന: അപ്പൊ ഇവൻ ഇനിയും ജീവിക്കട്ടെ എന്നാണോ… എനിക്ക് അത് പറ്റില്ല. കൊല്ലണം ഈ നായയെ..
വൈശാഖിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു….
: കേട്ടോടാ മൈരേ… നിന്റെ ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കണം എന്ന് പറഞ്ഞു സന്തോഷത്തോടെ ദുബായിലേക്ക് വന്നവളാ ഇത്.. അവളുടെ വായ്കൊണ്ട് തന്നെ നിനക്ക് വായ്ക്കരി ഇടണം എന്ന് പറയിപ്പിച്ചില്ലേ നീ… ഇനി എന്തിനാടാ ആണാണെന്നും പറഞ്ഞു ജീവിക്കുന്നത്.. പോയി ചത്തൂടെ നിനക്ക്.