പൊട്ടിച്ച് മട മടാന്ന് രണ്ടെണ്ണം അകത്താക്കി. അപ്പോഴാണ് പുള്ളിക്ക് ഒരു ആശ്വാസം ആയത്. അളിയനും രണ്ടെണ്ണം കീറി. ഞാൻ കഴിച്ചില്ല. കാരണം എനിക്ക് സ്വബോധത്തോടെ വേണം അവന്മാരെ കാലപുരിക്ക് അയക്കാൻ.
ഷിൽനയോട് വണ്ടിയിൽ ഇരിക്കാൻ പറഞ്ഞിട്ട് ഞങ്ങൾ പുറത്തിറങ്ങി. താഴേക്ക് നടന്നു. മഹറൂഫും കുട്ടനും ദേഹം മുഴുവൻ ചോരയൊലിപ്പിച്ച് നഗ്നരായി മണലിൽ കിടക്കുകയാണ്. കൂടിപ്പോയാൽ ഒരു ഇരുപത് മിനിറ്റ് അതിനുള്ളിൽ തീരും. അവരുടെ മുന്നിൽ പോയി ഞാൻ മുട്ടുകുത്തി മണ്ണിൽ ഇരുന്നു.
: അപ്പൊ ഇനിയൊരു തിരിച്ചുവരവ് ഇല്ല… എനിക്ക് വേണ്ടപ്പെട്ട പെണ്ണുങ്ങൾക്ക് ഞാൻ ആങ്ങളയായും ഭർത്താവായും കൂട്ടുകാരനായും ഒക്കെ എപ്പോഴും കൂടെയുണ്ടാവും. നിന്നെപോലുള്ള തെരുവുപട്ടികൾക്ക് കടിച്ചുകീറാൻ ഉള്ളതല്ല പെണ്ണിന്റെ മാനം. വെട്ടി പൂളി റോട്ടിൽ കിടത്തണം എന്ന വിചാരിച്ചത്. പക്ഷെ അതിനും വേണ്ടേ മിനിമം സ്റ്റാൻഡേർഡ്. അതുകൊണ്ട് നിനക്കൊക്കെ മരുഭൂമിയാ നല്ലത്. ഇറച്ചിയിൽ മണ്ണ് പറ്റുമ്പോ ഉള്ള സുഖം അറിഞ്ഞിട്ട് പതിയെ കണ്ണ് അടച്ചാമതി നീയൊക്കെ.
അപ്പൊ …വിഷ് യു എ ഹാപ്പി ജേർണി.
രണ്ടിനെയും കാലുകൊണ്ട് തള്ളി കുഴിയിലേക്ക് ഇട്ടു.. ബോയ്സ് മൺവെട്ടിയും ആയി കുഴി മൂടുവാനുള്ള ഒരുക്കത്തിൽ ആണ്. പ്രദീപേട്ടന്റെ വക ഒരുപിടി മണ്ണ് അവന്റെയൊക്കെ ചോരയൊലിക്കുന്ന ദേഹത്തേക്ക് ഇട്ടുകൊണ്ട് അവരോട് പറഞ്ഞു…
പ്രദീപ്: മക്കളേ അപ്പൊ എല്ലാം പറഞ്ഞതുപോലെ… ശൈഖിന്റെ കബർ ഇവിടല്ല കേട്ടോ… അത് ഞാൻ ഭംഗിയായി ഇതിലും വലിയൊരിടത്ത് വയ്ക്കാം..
<span;>കൊത്തി മൂഡഡാ …..
ഞാൻ: ഒരു മിനിറ്റ്… ഒരു കർമം കൂടി ബാക്കിയുണ്ട്.. ഏതായാലും കുറച്ചു സമയം ജീവനോടെ കുഴിയിൽ കിടക്കേണ്ടത് അല്ലെ, അപ്പൊ ഒരു പാട്ടൊക്കെ കേൾപ്പിക്കാം അല്ലെ…
ഇതും പറഞ്ഞ് എന്റെ പോക്കറ്റിൽ നിന്നും പുതുതായി വാങ്ങിയ ഒരു ഫോൺ എടുത്ത് അതിൽ നിന്നും ഒരു ഓഡിയോ പ്ലേ ചെയ്ത് കുഴിയിലേക്ക് ഇട്ടു. ശേഷം പ്രദീപേട്ടനും അളിയനും ഞാനും വണ്ടി ലക്ഷ്യമാക്കി നടന്നു. ബാക്ക്ഗ്രൗണ്ടിൽ ആ മധുര പ്രതികാര ദാഹം ഓഡിയോ രൂപത്തിൽ മുഴങ്ങി കേട്ടു ……
“……….ഇവിടെ ഇട്ടേച്ചും പോവാൻ ആണെങ്കിൽ കൊന്നിട്ട് പോണം…അല്ലെങ്കിൽ തിരിച്ചു വരുമെടാ…നിന്നെയൊ……”
“പണി ഏത് വഴിക്ക് വന്നതായാലും എന്റെ അടുത്തേക്കല്ലേ വന്നത്, ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരുമെടാ … തേടി തേടി വ……”
——/——/——
ക്യാമ്പിന് ഉള്ളിലേക്ക് വണ്ടി കയറിയതും ഞാൻ കാണുന്നത് ലീന കസേരയിൽ നിന്നും എഴുന്നേറ്റ് നിന്ന് വലതുകാൽ പൊക്കി വൈശാഖിനെ കസേരയോടെ ചവിട്ടി താഴേക്ക് ഇടുന്നതാണ്.
ഷീ : ഐവ…. കറക്ട് സമയത്താണല്ലോ ഏട്ടാ നമ്മുടെ എൻട്രി.