ഭാര്യയ്ക്ക് അയച്ച വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചതാ നിന്റെയൊക്കെ പുറകിലുള്ള ബഡാ ബോസിനെ. അതുകഴിഞ്ഞ് അനിരുദ്ധൻ ഛർദിച്ചത് കൂടി കേട്ടപ്പോൾ ബുക്ക് ചെയ്തു നിന്റെയൊക്കെ ഷെയ്ഖ് വസീമിനെ. ഇപ്പൊ നിനക്ക് മനസ്സിലായോ ഞങ്ങൾ എങ്ങനെ ഇവിടെയെത്തിയെന്ന്.
പ്രദീപ് : നീ എന്താ കരുതിയത് ഇവന് ഒന്നും ഓർമയില്ലെന്നോ…. നീയൊക്കെ വിചാരിച്ചതുപോലെ എല്ലാം നടന്നെന്ന് കരുതി ഇരിക്കുമ്പോൾ പണി തരാമെന്ന് വിചാരിച്ചിട്ട് തന്നെയാ ഇത്രയും ദിവസം കാത്തിരുന്നത്.
ഷി : ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് അറിയോ… നീയൊക്കെ ചേർന്ന് മുളകിലോട്ട് പറഞ്ഞയച്ചില്ലേ രണ്ടുപേരെ… ഇന്നേക്ക് കൃത്യം ഒരു വർഷം. അതുകൊണ്ട് ഇവിടെ നടക്കാൻ പോളുന്നത് ബലിതർപ്പണം ആണ് നിന്റെയൊക്കെ ചോരകൊണ്ട്.
അളിയൻ: ഡാ കഴുതേ.. നീ എന്താ വിചാരിച്ചത് ദിലീപ് നിന്റെയൊക്കെ കളിപ്പാവ ആണെന്നോ… അവനെ ഞങ്ങൾ പൊക്കിയായിരുന്നു. വീട്ടുകാരെ തൊട്ടാൽ നിനക്കൊന്നും നോവില്ലെങ്കിലും ദിലീപിന് നോവും. അവനേ….കുറച്ച് മനുഷ്യത്വം ഉള്ളവനാ ..
ഞാൻ : പ്രദീപേട്ടാ.. അപ്പൊ എങ്ങനാ കാര്യങ്ങൾ. ഇനി അധികം വൈകിക്കണ്ട അല്ലെ. കുഴി റെഡി അല്ലേ
പ്രദീപ് : അതൊക്കെ എപ്പോഴേ റെഡി… പക്ഷെ അതിൽ ഇടുന്നതിന് മുൻപ് ചെറിയ പണികൂടി ബാക്കിയുണ്ട്.
ഞാൻ : അത് ഞാൻ മറന്നുപോയി.. അപ്പൊ മഹറൂഫേ, കുട്ടാ…..
നല്ല പെടയ്ക്കണ മത്തി നന്നാക്കി എടുത്ത് വരെയൊക്കെ ഇട്ട് മസാല തേച്ച് കല്ലിലേക് വയ്ക്കുന്നത് കണ്ടിട്ടില്ലേ… അതുപോലെ നിന്നെയൊക്കെ വരഞ്ഞ് മുളകുപുരട്ടി കിടത്തി തരാ ട്ടാ…
പ്രദീപ് : അപ്പൊ ബോയ്സ് ഇനി നിങ്ങളുടെ ഊഴം. വാക്കത്തിയും കൊടുവാളും ഒക്കെ എടുത്തോ… പിന്നേ.. വെട്ടുമ്പോ സൂക്ഷിക്കണം ഒന്നും അറ്റുപോകരുത്. നല്ല ആഴത്തിലുള്ള വരയിട്ടാൽ മതി.. അതൊന്നും നിങ്ങൾക്ക് പറഞ്ഞു തരേണ്ടല്ലോ അല്ലോ.. അനിരുദ്ധനെ കിടത്തിയപോലെ ഇവരെയും നന്നായൊന്ന് മസാലപിടിപ്പിച്ച് കിടത്ത്.
ഞാൻ: ഷീ, അളിയാ വാ നമുക്ക് വണ്ടിയിൽ ഇരിക്കാം… അളിയൻ ഒരു കാര്യം ചെയ്യ് വണ്ടി കുറച്ച് മാറ്റിയിട്
ഷീ : ഏട്ടാ… ഇത്രയ്ക്ക് ക്രൂരത വേണോ.
അളിയൻ : ഇതാണ് ഈ പെണ്ണുങ്ങളെ കൂട്ടിയാൽ ഉള്ള കുഴപ്പം. അത് കണ്ട് പേടിക്കണ്ട എന്ന് കരുതിയിട്ടാണ് വണ്ടിയിൽ ഇരിക്കാം എന്ന് പറഞ്ഞത്. അപ്പോഴേക്കും അവളുടെ സഹജീവി സ്നേഹം കണ്ടാ… അളിയോ… പെണ്ണിന് രണ്ടെണ്ണം കട്ടയ്ക്ക് ഒഴിച്ച് കൊടുക്കട്ടെ…
ഞാൻ: വേണോടി… നല്ല സ്വയമ്പൻ ഫ്രഞ്ച് വിസ്കി ഒന്ന് എടുക്കട്ടേ..
ഷി : എനിക്കൊന്നും വേണ്ട… രണ്ടാളും അടിച്ചേച്ചാൽ മതി.
അപ്പോഴേക്കും പ്രദീപേട്ടൻ വന്ന് ഡോർ തുറന്നു. പുറത്തുനിന്നും നിലവിളികൾ കേൾക്കുന്നുണ്ട്. ഉടനെ ഞാൻ ഡോർ വലിച്ചടച്ചു. അത് കേട്ട് ഷി പേടിക്കേണ്ട എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്തത്. പ്രദീപേട്ടൻ വന്ന ഉടനെ കുപ്പി