ഒരുത്തനെയും ജീവനോടെ വിടില്ല.
ഇതൊക്കെ കേട്ടുകൊണ്ട് വണ്ടിയുടെ ബോണറ്റിൽ കയറി ഇരിക്കുന്ന അളിയൻ ആരെയോ ഫോൺ വിളിക്കുന്നുണ്ട്. ശേഷം ഒരു സിഗരറ്റ് കൂടി കത്തിച്ചുകൊണ്ട് ഇറങ്ങി വന്നു. അളിയൻ നേരെ വന്നു നിന്നത് ഷിൽനയുടെ അടുത്താണ്. അത് കണ്ട കുട്ടൻ ദിലീപിനോട് വിളിച്ചു പറഞ്ഞു ഷിൽനയെ പിടിച്ച് അവന്റെ കൂടെ നടക്കാൻ. ദിലീപ് ഷിൽനയുടെ കയ്യിൽ കയറി പിടിച്ചതും അവൾ കുതറി ഓടാൻ ശ്രമിച്ചു. പക്ഷെ ദിലീപിന്റെ കൈകളിൽ നിന്നും ഒരു മോചനം ഉണ്ടായില്ല അവൾക്ക്. ഉടനെ ഞാൻ മഹറൂഫിന്റെ കൈ തട്ടി മാറ്റിയതും അവന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് തെറിച്ചു താഴെ വീണതും ഒരുമിച്ചാണ്. വൈശാഖ് ഏട്ടൻ ഉടനെ തോക്ക് കൈക്കലാക്കി മഹറൂഫിന് നേരെ ചൂണ്ടി. ഈ സംഭവങ്ങൾ കണ്ടുകൊണ്ടിരുന്ന കുട്ടൻ ഓടി വരുന്നത് കണ്ട വൈശാഖ് ഏട്ടൻ അലറി
: ഒരുത്തനും അനങ്ങി പോവരുത്… അനങ്ങിയൽ ഇവന്റെ തല പൊട്ടി ചിതറും..
കുട്ടന്റെ കയ്യിൽ നിന്നും മോചിതയായ ലീന ഉടനെ ഓടിവന്ന് അവളുടെ ഭർത്താവിന് പുറകിലായി നിന്നു. ഉടനെ വൈശാഖ് ലീനയെ മുന്നിലേക്ക് പിടിച്ച് വലിച്ച് ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു. എന്നിട്ട് മഹാറൂഫിനോടായി പറഞ്ഞു.
: നീയൊക്കെ എന്തൊക്കെ നാറിയ കളി കളിച്ചാലും എനിക്ക് ഇവളോടുള്ള വിശ്വാസത്തിന് ഒരു കോട്ടവും പറ്റില്ല. ഇവളേ എന്റെ പെണ്ണാണ്.
ഇത് കേട്ട ലീനയുടെ മുഖം ഒന്നു വിടർന്നു. തന്റെ ഭർത്താവ് ആണാണെന്ന് അവൾക്ക് തോന്നിയ നിമിഷം. അപ്പോഴാണ് അളിയന്റെ രംഗപ്രവേശനം. അളിയൻ എന്റെ അരികിലായി വന്നു നിന്നു. ദിലീപ് ഷിൽനയെ വലിച്ചിഴച്ച് മുന്നോട്ട് നടന്നു. എതിർ വശത്ത് മഫറൂഫും കുട്ടനും ദിലീപും നിരന്ന് നിൽക്കുമ്പോൾ ഞാനും അളിയനും വൈശാഖും ഇപ്പുറത്തും ആയി നിരന്നു. ഉടനെ അളിയൻ വെല്ലുവിളി ഏറ്റെടുത്തു.
: ഡാ… ആ പെണ്ണിന്റെ കൈ വിട്ടുപിടി മോനെ. അല്ലേൽ നിനക്കൊന്നും കിട്ടാൻ പോകുന്ന പണി ചെറുതാവില്ല..
ഇത് കേട്ട ഉടനെ കുട്ടൻ അവന്റെ കൈയ്യിലുള്ള തോക്ക് എടുത്ത് ദിലീപിന് നേരെ എറിഞ്ഞു. ദിലീപ് ഉടനെ തോക്ക് ഷിൽനയ്ക്ക് നേരെ ചൂണ്ടി. അവൾ ആകെ പേടിച്ച് കണ്ണുനീർ ഒഴുക്കിതുടങ്ങി. എന്റെ പെണ്ണിന് നോവുന്നത് കണ്ടാൽ എനിക്ക് സഹിക്കുമോ. എന്റെ മുന്നിൽ നിന്നിരുന്ന കുട്ടന്റെ തുടകൾക്കിടയിലൂടെ എന്റെ വലതുകാൽ വച്ചൊരു കിക്ക് കൊടുത്തതും അവൻ അണ്ടിയിൽ കൈയ്യും വച്ച് കുനിഞ്ഞു നിന്നതും ഒരുമിച്ചാണ്. കുനിഞ്ഞു നിൽക്കുന്ന അവന്റെ പുറം കഴുത്തിൽ കൈമുട്ട് വച്ച് ഒരു പഞ്ച് കൊടുത്തപ്പോഴേക്കും കുട്ടൻ നിലത്തുവീണു. ഒറ്റ കുതിക്കലിന് ദിലീപിനെ തള്ളി മാറ്റി ഷിൽനയെ എഴുന്നേൽപ്പിച്ചു നിർത്തി. ഇത് കണ്ട മഹറൂഫ് വൈശാഖിന്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചെടുത്തത് എന്റെ നേരെ കുതിച്ചു. ഒരു വശത്ത് മഹറൂഫും മറുവശത്ത് ദിലീപും തോക്കുമായി എന്റെ ചുറ്റും നിന്നു.
മഹറൂഫ് : നായിന്റെ മോനെ… നിനക്ക് കിട്ടിയതൊന്നും പോരെന്നുണ്ടോ.