അഭിനയിക്കുന്നതാണ് നല്ലതെന്ന് ദിലീപിന് തോന്നി.
രണ്ടാമത്തെ പെഗ്ഗ് അടിക്കുമ്പോൾ ആണ് ദൂരെനിന്നും രണ്ട് ലാൻഡ് ക്രൂയിസർ ലൈറ്റ് തെളിച്ചുകൊണ്ട് വരുന്നത് മഹറൂഫിന്റെ കണ്ണിൽ പെട്ടത്. അവ രണ്ടും തങ്ങൾക്ക് നേരെയാണ് ലക്‌ഷ്യം വയ്ക്കുന്നത് എന്ന് കണ്ട മഹറൂഫ് സന്തോഷം കൊണ്ട് ഒറ്റവലിക്ക് രണ്ടാമത്തെ പെഗ്ഗ് അകത്താക്കി..
ഭായ് : കാണെടാ … കൺകുളിർക്കെ കാണ്. തലയെടുപ്പോടെ വരുന്നത് കണ്ടോ ഇരയും വേട്ടക്കാരനും എല്ലാം …
കുട്ടൻ : ആരാ ഭായ് അത്… ബഡാ ബോസ് ആണോ
ഭായ് : അതേടാ കുട്ടാ… ഒരു വെടിക്ക് മൂന്ന്പക്ഷി… അതാ ഇന്നിവിടെ നടക്കാൻ പോകുന്നത്.
കുട്ടൻ : ദിലീപേ നീ കണ്ടിട്ടില്ലല്ലോ നമ്മുടെയൊക്കെ അന്നദാതാവിനെ…ധാ കണ്ടോ. വിരിഞ്ഞിറങ്ങി വരും ഇപ്പോൾ. ഇരയേയും കൊണ്ട്.. അല്ല ഇരകളെയും കൊണ്ട്..
ദിലീപ് ആകാംഷയോടെ ആ വണ്ടികളിൽ നിന്നും ഇറങ്ങുന്ന ആളുകളെ കാണുവാനായി കണ്ണുമിഴിച്ച് നോക്കി നോക്കി നിന്നു.
ക്യാമ്പിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് ഇരച്ചെത്തിയ വണ്ടിയിൽ നിന്നും അമൽ പുറത്തിറങ്ങി, കൂടെ ഷിൽനയും. ഇത് കണ്ട മഹറൂഫിന്റെ കണ്ണുകൾ തിളങ്ങി. ഉടനെ പുറകിലത്തെ ഡോർ തുറന്ന് തന്റെ ഭാര്യയുടെ കൈയും പിടിച്ച് വൈശാഖ് ഏട്ടനും ഇറങ്ങി. അപ്പോഴേക്കും ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പുറകിൽ ഉണ്ടായിരുന്ന വണ്ടി വന്നു ഞങ്ങൾക്ക് ചുറ്റും ഒന്ന് വലം വച്ച് ഞങ്ങൾക്ക് അരികിൽ വന്നു നിന്നു. ഉടനെ തിരിഞ്ഞു നോക്കിയ ലീന ഒന്ന് ഞെട്ടി. പക്ഷെ എനിക്ക് മാത്രം ഒരു ഞെട്ടലും ഇല്ലായിരുന്നു. കാരണം ഇവരെയൊക്കെ ഇവിടെ എത്തിച്ചത് ഞാൻ ആണല്ലോ… ദിലീപിന് ആളെ മനസിലായില്ല. അവൻ കണ്ണ് മിഴിച്ച് നോക്കുന്നുണ്ട്. പുറകിലത്തെ വണ്ടിയിൽ ഞങ്ങളെ ഫോളോ ചെയ്തത് മറ്റാരും ആയിരുന്നില്ല സാക്ഷാൽ അഞ്ജലിയുടെ ഭർത്താവ്, എന്റെ അളിയൻ സുമേഷ്….
———–
അളിയൻ ഉടനെ വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്ന് ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു. ഉടനെ മഹറൂഫ് ഓടിവന്ന് വൈശാഖിന്റെ നെഞ്ചത്ത് ഒരു ചെവിട്ടും വച്ചുകൊടുത്ത് ലീനയെ പിടിച്ച് പുറകിലേക്ക് നീങ്ങി നിന്നു. കുട്ടൻ ഉടനെ അവന്റെ കയ്യിൽ ഉള്ള തോക്ക് എടുത്ത് അതിന്റെ കുഴൽ അവന്റെ വായ്ക്ക് മുന്നിൽ പിടിച്ച് അതിലേക്ക് ഒന്ന് ഊതി. ഇത് കണ്ടതും ഷിൽന ഒന്ന് പേടിച്ചു. കുട്ടൻ പതിയെ തോക്കുകൊണ്ട് ലീനയുടെ മുഖത്തുകൂടി താഴേക്ക് ഇറങ്ങി അവളുടെ മാറിലേക്ക് തോക്കിന്റെ കുഴൽ ഉരച്ചതും ഞാൻ ഓടിച്ചെന്ന് അവന്റെ കൈ തട്ടിമാറ്റി മുഖമടച്ച് ഒന്നു കൊടുത്തു. ഉടനെ മഹറൂഫ് അവന്റെ കയ്യിൽ ഉള്ള തോക്കെടുത്ത് എനിക്കുനേരെ ചൂണ്ടി. ആ സമയംകൊണ്ട് വൈശാഖ് ഏട്ടൻ എഴുന്നേറ്റ് വന്ന് ലീനയെ പിടിച്ചുമാറ്റി. ഉടനെ മഹറൂഫ് എന്റെ നെറ്റിയിൽ തോക്ക് ചൂണ്ടി പിടിച്ചുകൊണ്ട് അവളെ വിളിച്ചോണ്ട് പോടാ… എന്ന് ആക്രോശിച്ചു. കുട്ടൻ ഉടനെ ലീനയെ പിടിച്ച് പുറകിലേക്ക് നടക്കാൻ തുടങ്ങി. അത് തടയാൻ ശ്രമിച്ച വൈശാഖിന് മുന്നിലേക്ക് മഹറൂഫ് എന്നെയും ചേർത്തു പിടിച്ച് തോക്കും ചൂണ്ടി നിന്നു. വൈശാഖ് ആക്രോശിച്ചു.
: ടാ… കഴുവേറി മോനെ. അവളെ മര്യാദയ്ക്ക് വിടുന്നതാണ് നല്ലത്. അല്ലെങ്കിൽ