കഴിഞ്ഞു ഇപ്പൊ വന്നതല്ലേ ഉള്ളു. അതുവരെ നാട്ടിൽ നിന്നും ഈ പുലയാടിച്ചിയുടെ കൂടെ ആയിരുന്നോ സഹവാസം
: സാർ എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കണം… സാർ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്..
: നിന്റെ ഒരു വിശദീകരണവും എനിക്ക് കേൾക്കണ്ട… രണ്ടാളും ഇഷ്ടപെട്ടതല്ലേ.. ഇനി നീ തന്നെ കൊണ്ടുപോയ്ക്കോ ഇവളെ. എനിക്ക് ഇങ്ങനൊരു പഴംതുണി വേണമെന്നില്ല.. വിളിച്ചോണ്ട് പോടാ അവളെ…
: ഏട്ടാ പ്ലീസ് എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള കരുണയെങ്കിലും കാണിക്ക്…
: നിന്നോട് ആണ് പറഞ്ഞത് ഇറങ്ങി പോകാൻ.. എനിക്ക് ഇങ്ങനൊരു ഭാര്യ ഇല്ല. കൂടുതൽ ഇവിടെ നിന്ന് ഷോ കാണിച്ചാൽ ഞാൻ പോലീസിനെ വിളിക്കും.. ഇവിടത്തെ ശിക്ഷ എന്താണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ രണ്ടാൾക്കും… അതുകൊണ്ട് ഈ നിമിഷം ഇറങ്ങണം രണ്ടും…
ഇതുവരെ ഭംഗിയായി നടന്ന എല്ലാ പ്ലാനിങ്ങുകളും തകരുകയാണല്ലോ, ഇനി അമലിനോട് എന്ത് പറയും എന്നറിയാതെ ദിലീപ് മനസില്ലാ മനസോടെ പുറത്തേക്ക് ഇറങ്ങി. മടിച്ചു നിന്ന ലീനയെ വൈശാഖ് പിടിച്ച് പുറത്താക്കി വാതിൽ അടച്ചു. അവളുടെ കണ്ണുനീർ പുഴപോലെ ഒഴുകി. വാതിലിന് മുന്നിൽ നിലത്ത് ഇരുന്ന് കരയുന്ന അവളെ സമാധാനിപ്പിക്കാൻ ദിലീപ് ശ്രമിക്കുന്നുണ്ടെങ്കിലും അവൾ അവനെ തട്ടിമാറ്റി. വാതിൽ വീണ്ടും തുറക്കുന്ന ശബ്ദം കേട്ട് ലീന ചെറിയൊരു പ്രതീക്ഷയോടെ തലപൊക്കി നോക്കിയപ്പോൾ വൈശാഖ് അവളുടെ ഫോണും പാസ്സ്പോർട്ടും അവൾക്ക് നേരെ വലിച്ചെറിഞ്ഞ് വാതിൽ കൊട്ടിയടച്ചു. ഇനിയും ഇവിടെ നിന്നാൽ അടുത്ത ഫ്ലാറ്റുകാർ ചിലപ്പോൾ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ദിലീപ് ലീനയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവളെയും കൂട്ടി അവന്റെ വണ്ടിയിലേക്ക് നടന്നു.
————-
വണ്ടിയിൽ എത്തിയ ഉടനെ ലീന തന്റെ ഫോണിൽ നിന്നും എന്നെ വിളിച്ചു. അവിടെ എന്താണ് നടന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ അവളുടെ ഒറ്റ റിങ്ങിൽ തന്നെ ഞാൻ ഫോൺ എടുത്തു. എന്റെ പ്ലാനിംഗ് എല്ലാം ഭംഗിയായി നടന്നു എന്ന അവളുടെ വാക്കുകൾക്കായി കാതോർത്ത എനിക്ക് കേൾക്കാൻ കഴിഞ്ഞത്ത് അവളുടെ പൊട്ടിക്കരച്ചിൽ ആണ്. വിതുമ്പികൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞ അവളെ ഞാൻ എന്നാലാവും വിധം സമാധാനിപ്പിക്കാൻ ശ്രമിച്ചു.
: ലീ… നീ പേടിക്കല്ലേ… കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാമല്ലോ.. ഇതൊക്കെ ഒരു നാടകത്തിന്റെ ഭാഗമായിരുന്നു എന്ന് ഞാൻ പറഞ്ഞു മനസിലാക്കാം വൈശാഖ് ഏട്ടനെ.
: എന്നെ ഒന്ന് കേൾക്കാൻ പോലും ഏട്ടൻ തയ്യാറായില്ല… ഞാൻ തന്നെ എല്ലാം പറയാൻ ഇരുന്നതാണ്. പക്ഷെ ഒരു വാക്ക് മിണ്ടാൻ എന്നെ സമ്മതിച്ചില്ല.. ഇനി ഞാൻ പോയി ചാവുന്നതാണ് നല്ലത്
: ലീ മോളേ … ഞാനുണ്ട് നിന്റെ കൂടെ. എന്റെ ഒപ്പം ഷിൽനയും ഉണ്ട് ഞങ്ങൾ