: വിശ്വസിക്കാൻ പോയിട്ട് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഇനി എന്താ ചെയ്യേണ്ടത്
: എന്ത് വന്നാലും നമ്മൾ ലക്ഷ്യത്തിലേക്ക് തന്നെ. പിന്നെ ഈ കാര്യം നീ വേറെ ആരോടും പറയരുത്. അമ്മായിയോട് പോലും.
: എന്തായാലും ഒരിക്കൽ എല്ലാവരും അറിയില്ലേ…
: അറിയും പക്ഷെ അയാളുടെ കൈകളാണ് നമ്മുടെ ഉറ്റവരുടെ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് ഇവിടെ ആരും അറിയണ്ട, അറിഞ്ഞാൽ അത് താങ്ങാൻ പറ്റാത്ത കുറേ പാവങ്ങൾ ഉണ്ട്. ഒരാളെ മാത്രമേ എനിക്ക് ഈ കാര്യങ്ങൾ ബോധിപ്പിക്കാൻ ഉള്ളു. ആ ഒരാൾ ഇതൊക്കെ കേട്ടുകഴിയുമ്പോൾ കൊല്ലാനുള്ള ഉത്തരവ് ഇടും എന്നെനിക്ക് ഉറപ്പുണ്ട്.
: മനസിലായി….
ഏട്ടാ…. അറിഞ്ഞുകൊണ്ട് ഒരു കുടുംബം ഇല്ലാതാക്കണോ. അതിന്റെ ശാപം എന്റെ ഏട്ടന്റെ തലയിൽ വീഴുന്നത് എനിക്ക് സഹിക്കില്ല
: ഷീ….. നമുക്ക് സംഭവിച്ചതും അനുഭവിച്ചതും ഒക്കെ നീ മറന്നോ…
: മറന്നത് അല്ല ഏട്ടാ… എന്നാലും..
: നമ്മൾ ഇതിൽ ഇനി തർക്കിക്കേണ്ട. അവന് പറയാൻ ഉള്ളത്‌കൂടി കേട്ടിട്ട് ഒരു തീരുമാനത്തിൽ എത്താം. ഇനി വേണം ദിലീപ് വഴി കാര്യങ്ങൾ ഒക്കെ നമ്മൾ പ്ലാൻ ചെയ്തതുപോലെ നടത്താൻ.
: അപ്പൊ ഉടനെ ദുബായിലേക്ക് പോകേണ്ടി വരും അല്ലെ.
: നമ്മൾ മാത്രം പോയതുകൊണ്ട് ആയില്ല. നമുക്ക് മുന്നേ ലീന അവിടെ എത്തണം. യഥാർത്ഥ വില്ലൻ ആരാണെന്ന് ഇപ്പൊ അവൾ അറിയണ്ട.
: പക്ഷെ ലീനേച്ചിയെ നമ്മൾ എങ്ങനെ ദുബായിൽ എത്തിക്കും..അതിന് വൈശാകേട്ടൻ വിചാരിക്കണ്ടേ.
: അതിനൊക്കെ ഞാൻ വഴി കണ്ടിട്ടുണ്ട്. എല്ലാം നമ്മൾ വിചാരിച്ച പോലെ തന്നെ നടക്കും.
: അല്ല ഏട്ടാ… ആരാ ഇതിനൊക്കെ പിന്നിൽ ഉണ്ടായതെന്ന് നമുക്ക് ഇപ്പൊ മനസ്സിലായല്ലോ.. പിന്നെ എന്തിനാ ഇനി ഈ നാടകം ഒക്കെ. അവരെ നേരിട്ട് പൊക്കിയാൽ പോരെ.
: അതിൽ ഒരു ത്രിൽ ഇല്ല… അവർ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ട് എന്ന അമിത ആത്മവിശ്വാസത്തിൽ ആയിരിക്കും അവർ ഇപ്പോൾ. നീ ആ ഫോട്ടോസ് കണ്ടതല്ലേ. എല്ലാം വെട്ടിപിടിച്ചു എന്ന അഹംഭാവം ഇല്ലേ അതിൽ.
കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുമ്പോൾ ഉള്ള ഒരു നിരാശ ഇല്ലേ…. അത് കാണണ്ടേ നമുക്ക്. ആശിച്ച് മോഹിച്ച് ആയുധം മൂർച്ചകൂട്ടി വന്നരെയൊക്കെ കാലപുരിക്ക് പറഞ്ഞയക്കേണ്ടേ ..