സാമഗ്രഹികളൊന്നും അവിടെയില്ല. ഉള്ളതാകട്ടെ കുറച്ച് തുണികളും പാത്രങ്ങളും മാത്രം. ഒരു പെട്ടി അവിടെ പൂട്ടി വെച്ചിരിക്കുന്നത് കാണാം ചിലപ്പോൾ അതിലായിരിക്കും അവരുടെ സമ്പാദ്യം.നീരീക്ഷിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു അക്ക വിളിച്ചത്.
“തമ്പി നീ ഒന്ന് കുളിച്ച് വാ. എന്നിട്ട് നിനക്ക് ഇവിടത്തെ പണി സ്ഥലങ്ങൾ കാണിച്ചു തരാം. വീടിന് പിന്നിലേക്ക് കുറച്ച് നടന്നാൽ ഒരു നദി കാണാം അവിടെ പോയി കുളിച്ചോ.പോയി വരുമ്പോൾ നിനക്ക് മാറാനുള്ള വസ്ത്രം നൽകാം. ”
എന്ന് പറഞ്ഞ് അക്ക എനിക്കൊരു തോർത്ത് നൽകി. ഞാൻ അതും വാങ്ങി വീട്ടിൽ നിന്നും ഇറങ്ങി.
അപ്പോളാണ് ഞാൻ വീടിന് ചുറ്റും നിരീക്ഷിക്കുന്നത്.അടുത്ത് അടുത്തായി ചേർന്ന് നിൽക്കുന്ന ചെറിയ വീടുകൾ. ഒരു കോളനി പോലെ. വീടുകൾക്ക് വേലിയോ മതിലോ ഇല്ലാത്ത അടച്ചോറപ്പില്ലാത്ത വീടുകൾ.
അവിടെ നിന്നും മെല്ലെ നടന്ന് നദി കരയിലെത്തി.കരയിൽ കുറച്ച് അലക്ക് കല്ലുകൾ കാണാം. ഇവർ സ്ഥിരമായി കുളിയും അലക്കും ഇവിടെയാണെന്ന് തോന്നുന്നു.ഒളിച്ചോട്ടത്തിന്റ ക്ഷീണം മുഴുവൻ ഞാൻ കുളിച്ച് തീർത്തു. കുളി കഴിഞ്ഞപ്പോൾ എന്തെനില്ലാത്ത ഒരു ഉന്മേക്ഷം തോന്നി. തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഞാൻ ശ്രദ്ധിച്ചത് അപ്പുറത്തെ വീട്ടുകളിലൊന്നും ആരുമില്ല. ചിലപ്പോൾ അവരെല്ലാം പണിക്ക് പോയി കാണും.
കുളി കഴിഞ്ഞ് വരുന്ന എന്നെ കാത്ത് അവർ നിൽക്കുന്നുണ്ടായിരുന്നു.
“കുളി കഴിഞ്ഞപ്പോൾ തന്നെ കാണാൻ നല്ല ഐശ്വര്യം വന്നു”
അക്ക പറഞ്ഞു.ഞാൻ മെല്ലെ പുഞ്ചിരിച്ചു.
അപ്പോഴാണ് യഥാർത്ഥ പ്രശ്നം തുടങ്ങിയത്. അവർ എനിക്ക് വേണ്ടി മാറാൻ വേണ്ടി നൽകിയത് ഒരു കോണകമായിരുന്നു.ഞാൻ അത് കണ്ടതോടുക്കൂടി മരവിച്ച് പോയി. ഞാൻ അത്തരം വസ്ത്രം ആദ്യമായി കാണുകയായിരുന്നു. അത് എങ്ങനെയുടുക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. എന്റെ ആശങ്ക കണ്ട് അക്ക പറഞ്ഞു
” തമ്പി നീ നാണിക്കേണ്ട ഇവിടെ എല്ലാവരും ഇത്തരം വസ്ത്രങ്ങളാണ് ധരിക്കുക. നീ ഇപ്പോളിട്ട വസ്ത്രങ്ങൾ ഇവിടത്തെ ജന്മികൾ മാത്രമേ ധരിക്കൂ. തമ്പി ഇത് ഉടുത്തോ നാണിക്കേണ്ട. “