ഒറ്റപെടലിൽ ആശ്വാസമായി കയറി വന്നവൾ അതിന്റെ ഇരട്ടി വേദന സമ്മാനിച്ചുകൊണ്ടാണ് മടങ്ങിയത്. ഒപ്പം പഠിച്ചവരിൽ നിന്ന് കനത്ത കളിയാക്കലുകളായിരുന്നു പിന്നീട്. വീട്ടിലെ സ്ഥിതി അതിലും വഷളായിരുന്നു. ആർക്കും വേണ്ടാത്ത ജീവിതം എന്ന് തോന്നിയപ്പോൾ ഞാൻ ആത്മഹത്യയെ പറ്റി ചിന്തിക്കാൻ തുടങ്ങി.ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാൽ ഞാൻ നാട് വീടാൻ തീരുമാനിച്ചു. ആകെ സ്വന്തമെന്ന് പറയാനായിട്ടുള്ള കുറച്ച് തുണികൾ ബാഗിലാക്കി ഞാൻ വീട്ടിൽ നിന്നുമിറങ്ങി.
എങ്ങോട്ട് പോകണമെന്ന ചിന്ത അപ്പോഴും മനസിലുണ്ടായിരുന്നില്ല. പോകണം ഈ നാട് വീട്ട് പോണം എന്ന ഒരു ചിന്ത മാത്രം.യാത്ര ചെയ്യാൻ വേണ്ട പൈസ പോലും എന്നിൽ ഉണ്ടായിരുന്നില്ല.
ഒടുവിൽ ഞാൻ നടന്ന് എത്തിയത് റെയിൽവേ സ്റ്റേഷനിലും.അവിടെ നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിൽ കയറി ഞാൻ യാത്ര തുടർന്നു. എവിടേക്ക് പോകുന്ന ട്രെയിൻ എന്നുപോലും ഞാൻ നോക്കിയില്ല.ട്രൈയിനിൽ ഇരുന്ന് പലതും ആലോചിച്ച് ഞാൻ ഉറങ്ങി പോയി. ഉറക്കമുണ്ണർന്നപ്പോൾ ആകെയുണ്ടായിരുന്ന ബാഗും നഷ്ടമായിരുന്നു.ബാഗിൽ വിലപിടിപ്പുളൊന്നും ഇല്ലാത്തതിനാൽ വലിയ വിഷമമൊന്നും തോന്നിയില്ല.കംപ്ലയിന്റ് പറയണം എന്നുമുണ്ടെങ്കിൽ എന്റെ കൈയിൽ ടിക്കറ്റുമില്ല. എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോളായിരുന്നു ടിക്കറ്റില്ലാത്തതിനാൽ TTR എന്നെ ട്രെയിനിൽ നിന്നും ഇറക്കി വിടുന്നത്.ഒരു മുണ്ടും ഷർട്ടുമായിരുന്നു എന്റെ വേഷം.അവിടെന്ന് എങ്ങോട്ടേനില്ലാതെ നടത്തമായിരുന്നു.ഒടുവിൽ വന്ന് നിന്നത് ഇവിടെയും.
എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെല്ലാം മിനായം പോലെ എന്നിലൂടെ കടന്ന് പോയി. ഒടുവിൽ ഞാൻ കണ്ണ് തുറക്കുമ്പോൾ ഒരു വീട്ടിലായിരുന്നു.വീടെന്ന് പറയാൻ കഴിയില്ല ഒരു കുടിൽ. മണ്ണ് കുഴച്ചുണ്ടാക്കിയ ചുമരുകളും പനയോല കൊണ്ട് തീർത്ത മേൽക്കുരയുമുള്ള ഒറ്റമുറി വീട്.എന്നെ ഉറ്റു നോക്കി കൊണ്ട് ഒരു സ്ത്രീയും പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു.ബ്ലൗസ് ധരിക്കാതെ ചേല ചുറ്റിയ ഇരു നിറമുള്ള സ്ത്രീകൾ.