ഹൃദയം [M.D.V]

Posted by

“അതൊക്കെ മറന്നുന്നു പറഞ്ഞിട്ട്…” ഞാൻ ബെഡിലേക്ക് ചാരിയിരുന്നു. എന്റെ ശ്വാസം പതിയെ പതിയെ ചൂട് കൂടുന്നുണ്ടായിരുന്നു. എനിക്കും ഏട്ടനുമിടയിൽ ഒരു കംഫോര്ട് സോൺ ഉണ്ടാകുന്നത് എന്തിനെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.

“അച്ഛൻ എപ്പോ വരും പ്രാർത്ഥന….”

“ആലപ്പുഴയ്ക്ക് പോയേക്കുവാണ്. കൂടെ ജോലിചെയ്യുന്ന സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് നാളെ വൈകീട്ട് എത്തും.”

“അമ്മയോ?!…”

“ഇന്ന് നൈറ്റ് ആണ്, അമ്മയ്ക്ക് റൗണ്ടസ് ആയിരിക്കും, വിളിക്കണോ ഇപ്പൊ ഞാൻ…”

“വിളിക്ക്. എന്നിട്ട് ഞാൻ ഇറങ്ങീ പറയ്, ഞാനിനി ഇവിടെ രാത്രി ഉള്ളത് അമ്മയറിയണ്ട… നിന്നോട് വന്നിട്ടിനി എന്തേലുമൊക്കെ ചോദിക്കും… എന്തിനാ വെറുതെ….”

“ഏട്ടാ….”

“ഞാനൊരു കാര്യം ചോദിച്ചാ സമ്മതിക്കുമോ….”

“എന്താ ?!”

“ഇന്നെന്റെ കൂടെ ഉറങ്ങാമോ…”

“അമ്മ അറിഞ്ഞാൽ….?!!”

“അറിയില്ല….”

“വേണ്ട പ്രാർത്ഥനാ…..”

“പ്ലീസ്… ഞാനിതിനുമുൻപ് ഏട്ടനോടെന്തെലും ആവശ്യപ്പെട്ടിട്ടുണ്ടോ..?!”

“വേണ്ട പ്രാർത്ഥന, നിന്റെ കുസൃതിതരം ഒക്കെ മാറ്റാൻ ആയില്ലേ പെണ്ണെ..?!”

“എനിക്ക് ഏട്ടനും ഏട്ടന് ഞാനും മാത്ര ല്ലേ ഉള്ളു….” ഇത്തവണ ഞാനെന്റെ മുഖം ശെരിക്കും കൊഞ്ചുന്നപോലെ ഏട്ടനെയൊരു നോട്ടം നോക്കി. അതിൽ വീഴുമെന്നെനിക്കാറിയാമായിരുന്നു.

“ശെരി ശെരി. അമ്മ രാവിലെ വരും മുന്നേ ഞാൻ പൊയ്ക്കൊള്ളാം…നേരമെത്രയായി നോക്കിയേ …?” സത്യത്തിൽ പോകണം എന്ന് പറയുമ്പോഴും ഏട്ടന്റെ മുഖത്തുണ്ടായിരുന്നു, ഇന്ന് രാത്രി അമ്മയും അച്ഛനും ഇല്ലാഞ്ഞിട്ടും, കിടക്കാൻ ഞാനെന്തേ വിളിക്കാത്തെ എന്നഭാവം, അല്ലാതെമറ്റൊന്നും അല്ല കേട്ടോ…

“11 ആവുന്നു….”

“ശെരി നീ കിടന്നോ… ഞാൻ നീയുറങ്ങുന്ന ഭംഗിയും നോക്കിയിങ്ങനെ ഇരിക്കാം…”

Leave a Reply

Your email address will not be published. Required fields are marked *