ഹൃദയം [M.D.V]

Posted by

നാണിച്ചു നാണിച്ചു എന്നെ ഞാൻ തന്നെ പുതുപ്പെണ്ണായി ഒരുക്കുന്ന ഈ നിമിഷം എന്റെ നെഞ്ചിൽ നിറക്കുന്ന സന്തോഷം എത്രയെന്നു ആരെങ്കിലും അറിയുന്നുണ്ടോ? മാജിക്! ദി റിയൽ മാജിക്, ദാറ്റ് ഈസ് ലവ്.

ഊണ് കഴിച്ച ശേഷം അച്ഛൻ, എന്റെ വെസ്പായും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി. അമ്മ ഹാളിൽ ലാപ്ടോപ്പിൽ ഒരു മീറ്റിംഗ് ലായിരുന്നു, ഞാനാ തക്കത്തിന് വേഗം ഏട്ടന്റെ കൈപിടിച്ചുകൊണ്ട് മുകളിലേക്ക് നടന്നു.

ബാൽക്കണിയിൽ നിന്ന് ഞാൻ ഏട്ടന്റെ കൈപിടിച്ചുകൊണ്ട് ചോദിച്ചു.

“ചിക്കൻ കറി നന്നായിട്ടുണ്ടോ?”

“നന്നായിട്ടുണ്ട് പ്രാർത്ഥനാ …” എട്ടനെന്റെ കൈത്തണ്ടയിൽ വിരലോടിച്ചു. ഞാൻ കഴുത്തുചരിച്ചുകൊണ്ട് മൂളി.

“മൂന്നു ദിവസം കഴിഞ്ഞാൽ ഞാൻ പോവാ…..”

ഞാൻ വേഗം ഏട്ടന്റെ ചുണ്ടിൽ എന്റെ വിരൽ വെച്ചു.
“കാത്തിരിക്കും ഞാൻ……”

“കരയുമോ ?”

“രസമല്ലേ കരയാൻ ……”

“എന്റെ പെണ്ണെ….” എട്ടനെന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എന്നെ പുണർന്നതും എന്റെ കണ്ണിൽ നിന്നും ആ നിമിഷം ഒഴുകി. പക്ഷെ ചുണ്ടിൽ ഏറ്റവും മനോഹരമായി ഞാൻ ചിരിച്ചുകൊണ്ട് എന്റെ ഏട്ടനെ ഞാൻ ചുറ്റിപിടിച്ചു.

“ഏട്ടാ …..”

ജീവന്റെ ഉള്ളിലേക്ക് നിറയുന്ന അനുരാഗം ഞാനീ നിമിഷം എന്റെ ഏട്ടന്റെ സ്വന്തം ആവാൻ കൊതിച്ചുകൊണ്ട് ഏട്ടന്റെ നെഞ്ചിൽ ഞാൻ മുത്തമിട്ടു. “ഇത്തവണ ഇച്ചിരി കൂടെ ഉള്ളിലോട്ടു ആണ്, വിളിക്കാൻ പറ്റുമോന്നൊക്കെ കണ്ടറിയണം. പേടിപ്പിക്കാൻ പറഞ്ഞതല്ല.”

“ഏട്ടാ …..” ഞാൻ എന്റെ സൈഡ് ടേബിളിൽ വലിപ്പ് വലിച്ചുകൊണ്ട് അതിൽ നിന്നും മഞ്ഞ ചരട് ഏട്ടന്റെ കൈയിലേക്ക് കൊടുത്തു. കണ്ണിൽ നിന്നും കണ്ണീരു നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു.

“ഇതെന്റെ കഴുത്തിൽ കെട്ടാൻ വേണ്ടി, ഏട്ടന്റെ ജീവൻ എന്നും ഞാൻ പ്രാർഥിക്കും….”

“സുകൃതമാണ് പ്രാർഥനാ നീ….” ഏട്ടൻ ആ താലി വാങ്ങിച്ചുകൊണ്ട് പോക്കറ്റിലേക്കിട്ടു.

“തിരിച്ചു വരും!”

“നമുക്കൊന്നിച്ചു ബുള്ളറ്റിൽ ലെ ലഡാക്കിൽ പോണം!”

“പോകാം…..”

Leave a Reply

Your email address will not be published. Required fields are marked *