കൂട്ടിപ്പിടിച്ചു.
“ഇവിടെ നിനക്ക് നിന്നാൽ ഇതിലും കൂടുതൽ കാണാം,…അല്ലാതെ താലിയുടെ അധികാരത്തിൽ എന്നെ ഭരിക്കാൻ വന്നാലുണ്ടല്ലോ…..”
“അവളിവിടെ നിൽക്കുന്നില്ല….”
പുറകിൽ നിന്നാണ് അവരാ സ്വരം കേട്ടത്.
തിരിഞ്ഞു നോക്കുമ്പോൾ മുൻവാതിലിൽ ചുവന്നു വിറക്കുന്ന മുഖവുമായി സന്ധ്യ നിൽക്കുന്നുണ്ടായിരുന്നു.
“ചേച്ചീ….”
അലറി വിളിച്ചുകൊണ്ടാണ് അനഘ സന്ധ്യയുടെ നേർക്ക് ആർത്തലച്ചു വന്നത്.
അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അനഘ കരയുമ്പോൾ സന്ധ്യയുടെ മുഖം മുഴുവൻ നിഖിലിനോടുള്ള അവഞ്ജ നിറഞ്ഞിരുന്നു.
അവളുടെ മുടിയിൽ തഴുകി സന്ധ്യ ആശ്വസിപ്പിച്ചു.
“പോയി നിനക്കെടുക്കാനുള്ളതൊക്കെ എടുത്തോ…എല്ലാം വേണം ഡ്രെസ്സും സെര്ടിഫിക്കറ്റും എല്ലാം…ഇനി നീ ഇങ്ങോട്ടു വരുന്നില്ല…”
അവളുടെ മൂളൽ അടങ്ങിയപ്പോൾ സന്ധ്യ പറഞ്ഞു.
അത് കേട്ട നിഖിൽ മുഖം ഉയർത്തിയെങ്കിലും സന്ധ്യ അത് കണ്ട ഭാവം നടിച്ചില്ല.
“പറഞ്ഞത് കേട്ടില്ലേ നീയ്…ചെല്ല് ചെന്നെടുക്ക്,… ഇനി വരുന്നില്ലെങ്കിൽ, ഇവന്റെ കൂടെ ഇതറിഞ്ഞും ജീവിക്കാനാ തീരുമാനം എങ്കിൽ, അവനെക്കാളും നാണമില്ലാത്ത ഒന്നായിപ്പോവും നീ….അതോണ്ട് കൊച്ചു ചെല്ല്…”
അവളെ അകറ്റി നിർത്തി കണ്ണുകൾ തുടച്ചു കൊടുത്തു സന്ധ്യ പറഞ്ഞപ്പോൾ നെഞ്ചിൽ ഉറച്ച തീരുമാനവുമായി അനഘ അകത്തേക്ക് നടന്നു.
“മാറി നിക്കെടാ…!!!..”
കുറുകെ നിന്ന നിഖിലിനെ നോക്കി സന്ധ്യ അലറി,
ഒന്ന് ഞെട്ടിയ നിഖിൽ സന്ധ്യക്ക് നേരെ ആഞ്ഞു.
“അടങ്ങി നിന്നോൾണം,… ഇവിടെ കുടികിടക്കാൻ വന്നതല്ല, എന്റെ മേലെ നിന്റെ കൈ വീണാൽ ഇപ്പോൾ കരഞോണ്ടു പോയവളെ പോലെ ആവില്ല ഞാൻ,…”
സന്ധ്യയുടെ കണ്ണിലെ തീയും വാക്കിലെ ഉറപ്പും കണ്ട നിഖിൽ പിന്നോട്ട് മാറി.
“പിന്നെ നിന്നോട് എനിക്ക് പറയാനുള്ളത്…”
പുറകിൽ മാറി തലകുനിച്ചു നിന്ന ശ്വേതയെ വെറുപ്പോടെ സന്ധ്യ നോക്കി.
“ഇവിടെ വീണ അവളുടെ കണ്ണീരിന്, സത്യമുണ്ടേൽ ഇന്നല്ലേൽ നാളെ നിനക്ക് അതിനുത്തരം കിട്ടും ഓർത്തോ…”
ബാഗിൽ കെട്ടിനിറച്ച കുറച്ചു സാധനങ്ങളുമായി അനഘ പുറത്തേക്ക് വന്നു.