ബലപ്പെട്ടു തിരിച്ചു.
ബോധമറ്റ അനു തുണിക്കെട്ടു പോലെ സന്ധ്യയുടെ മടിയിലേക്ക് വീണു.
“മോളെ…മോളെ…അനു….ഈശ്വരാ….”
തന്റെ മടിയിലേക്ക് മലർന്ന അനുവിന്റെ വിളറി കരഞ്ഞു തളർന്ന മുഖവും കൂമ്പിയ കണ്ണും കണ്ട സന്ധ്യയുടെ നെഞ്ചോന്നു ആളി.
അനുവിന്റെ മുഖം കണ്ട ഉടനെ നിഷ അടുത്ത ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളമെടുത്തു മുഖത്തെക്ക് കുടറി.
“ഉം…ഉം…ഞാൻ….എനിക്ക്…”
പാതി ബോധത്തിൽ അവൾ പിറുപിറുത്തു.
“സന്ധ്യേ പോയി കാറെടുക്ക്…”
അനുവിനെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് നിഷ പറഞ്ഞതും സന്ധ്യ ഉടനെ ഒരു ഷാൾ എടുത്തിട്ടു നിഷയോടൊപ്പം അനുവിനെ താങ്ങിക്കൊണ്ട് പുറത്തേക്ക് നീങ്ങി.
ബാക്ക് ഡോർ തുറന്നു നിഷ അനുവിനെ അവളുടെ മടിയിലേക്ക് കിടത്തി.
“എന്റെ ഹോസ്പിറ്റലിലേക്ക് വിട്ടോ, ബി പി കുറഞ്ഞതാവും…ഒന്ന് ഡ്രിപ്പ് ഇട്ടു റസ്റ്റ് എടുത്താൽ മതി.”
സന്ധ്യയോട് പറഞ്ഞ നിഷ അനുവിന്റെ കൈകളിൽ തെരു പിടിപ്പിച്ചുകൊണ്ടിരുന്നു.
********************************
“പേടിപ്പിച്ചു കളഞ്ഞല്ലോടി….”
അവരെ നോക്കി കണ്ണ് ചിമ്മിയ അനുവിനെ നോക്കി സന്ധ്യ ചിരിച്ചു കൊണ്ട് ചീറി.
കയ്യിലേക്ക് ഇറക്കിയ ഡ്രിപ്പ് ന്റെ ശക്തിയിൽ ഹോസ്പിറ്റലിലെ കിടക്കയിൽ കണ്ണ് തുറന്ന അനു കണ്ടത് അവളെ തന്നെ നോക്കിയിരുന്ന സന്ധ്യയുടെ മുഖം ആയിരുന്നു.
“എന്നാലും സന്ധ്യയുടെ ഒറ്റ വാക്കിൽ ഇറങ്ങി പോരാൻ ധൈര്യം കാട്ടിയ ആള് ഇങ്ങനെ ബോധം കെട്ടു വീഴുമെന്ന് കരുതീല…”
കട്ടിലിന്റെ ഒരു തലപ്പിൽ ഇരുന്നുകൊണ്ട് നിഷ ചിരിയോടെ പറഞ്ഞത് കേട്ട സന്ധ്യ അവളെ ഒന്ന് തുറിച്ചു നോക്കി.
“സോറിഡോ..അനു… ഞാൻ ചുമ്മാ ഒരു തമാശയ്ക്ക്…
വിഷമാവുന്നു പെട്ടെന്ന് ഓർത്തില്ല…”
അവളുടെ അടുത്തിരുന്നു കവിളിൽ തലോടിക്കൊണ്ട് നിഷ പറഞ്ഞു.
“ഇനി സന്ധ്യ മാത്രല്ലാട്ടോ…ഞാനും ഇണ്ടാവും…അനൂന് ഒരു ഫ്രണ്ട് ആയിട്ട്