ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ]

Posted by

ഞെട്ടി ഇടം കണ്ണിട്ട് നോക്കിയപ്പോൾ ഏട്ടത്തിയും എന്റെ അതെ അവസ്ഥയിൽ ആണ്. കണ്ണുമിഴിച്ചു അമ്മയെ തന്നെ നോക്കി നിൽക്കുന്നയാണ് കക്ഷി.

“””””കറിയടുപ്പുത്തുണ്ട്…””””… അമ്മയുടെ സംസാരം കേട്ടതും ഏട്ടത്തി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. ഒഴിഞ്ഞു മാറി പോകുന്ന ഏട്ടത്തിയുടെ മനസിലെന്തോ ഉണ്ട്… ഇല്ലായിരുന്നു എങ്കിൽ ഞാൻ ചെയ്‌ത ആ തെറ്റ് അന്നെ അമ്മയോട് പറഞ്ഞേനെ…!.. ഒപ്പം ഏട്ടത്തിക്ക് എന്താ പാറുവിനോട് ഇത്ര ദേഷ്യം… ഇനി ഏട്ടത്തിക്ക് എന്നോട് പ്രേമം ഉണ്ടാവുമോ….?.. കണ്ടുപ്പിടിക്കണം….എങ്ങിനെയും ഇതിനുത്തരം കണ്ടു പിടിക്കണം…!

ഉള്ളിൽ ചോദ്യങ്ങൾ നുരഞ്ഞു പൊന്തൻ തുടങ്ങിയതും എങ്ങിനെയും ഈ ചോദ്യങ്ങൾ ഒരുത്തരം കണ്ട് പിടിക്കണം എന്ന് ഞാനൊരു തീരുമാനം എടുത്തു…

ഞാൻ കഴിക്കുന്നത് മതിയാക്കി പ്ലേറ്റും എടുത്തു ഏട്ടത്തിക്ക് പിന്നാലെ കിച്ചണിലേക്ക് നടന്നു.

“”””അതവിടെ വെച്ചേക്ക് ഞാനെടുത്തോളം…””””… അമ്മ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞെങ്കിലും ഞാനത് കേട്ടതായി ഭാവക്കാതെ അടുക്കയിലേക്ക് നടന്നു.

ഞാൻ ചെല്ലുമ്പോൾ ഏട്ടത്തി കത്തുന്ന അടുപ്പിൽ നോക്കി നിൽക്കുകയാണ്. പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് എന്നെ കണ്ടിട്ടില്ല കക്ഷി.

ഞാൻ മെല്ലെ അകത്തേക്ക് കയറി കൈയിലെ പ്ലേറ്റ് സിങ്കിൽ വെച്ച ശേഷം കൈയും കഴുകി ഏട്ടത്തിയുടെ അരികിലേക്ക് നടന്നു.എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏട്ടത്തിക്ക് മാത്രം സാധിക്കുകയുള്ളു.അതെനിക്കുറപ്പാണ്…!

“”””ഏട്ടത്തി….”””… ഏട്ടത്തിയുടെ തൊട്ടരികിൽ ചെന്നുകൊണ്ട് ഞാൻ വിളിച്ചു.

നിനച്ചിരിക്കാതെ എന്റെ ശബ്ദം കേട്ടതും ഏട്ടത്തി ഞെട്ടിത്തെറിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. പിന്നിൽ എന്നെ കണ്ടത് അമ്പരപ്പ് നിറഞ്ഞ ആ പൊന്മുഖം സമാധാനം കൊണ്ട് നിറഞ്ഞു.

“”””എന്താ….?””””… ഞെട്ടിയതിന്റെ നീരസത്തോടെ ഏട്ടത്തി ചോദിച്ചു.

“”””അത്… അത്… അതേട്ടത്തിക്ക് എന്താ പാർവതിയോട് ഇത്ര ദേഷ്യം….””””… ഞാൻ സംശയത്തോടെ ചോദിച്ചു.പാർവതിയുടെ പേര് കേട്ടതും ഏട്ടത്തിയുടെ മുഖം വലിഞ്ഞു മുറുകി. ആ കണ്ണുകളിൽ കോപം ഇരച്ചെത്തി.

“”””എനിക്കെന്തിനാ കണ്ടപ്പെണ്ണുങ്ങളോടൊക്കെ ദേഷ്യം…..?””””… ഉള്ളിൽ കുരുത്ത ദേഷ്യം മറച്ചുപിടിച്ചുകൊണ്ട് ഏട്ടത്തി ചോദിച്ചു.

“”””അതുതന്നെയല്ലേ ഞാനും ചോദിക്കുന്നത്…?””””…. അൽപ്പം ഗൗരവത്തിൽ ആണ് ഞാനിത് പറഞ്ഞത്.

“”””എനിക്കവളോട് അല്ല ദേഷ്യം നിന്നോടാ….?””””… ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചതും ഏട്ടത്തി എന്നെ തുറിച്ചു നോക്കി കനപ്പിച്ചു പറഞ്ഞു.

“””””എന്നോടോ…..?””””… ഏട്ടത്തി പറഞ്ഞത് കേട്ട് ഞാനറിയാതെ ചോദിച്ചു പോയി.

“”””പിന്നെ നിന്നോടല്ലാതെ ആരോടാ എനിക്ക് ദേഷ്യം തോന്നേണ്ടത്… നീയല്ലേ

Leave a Reply

Your email address will not be published. Required fields are marked *