“ഗൗരിയെ ഞാൻ കിട്ടിയാലോ എന്നാലോചിക്കുകയാണ് അമേയ..”
“വൗ!!! സൂപ്പർബ് ഗെയ്‌സ്. അല്ലേലും കല്യാണ നിശ്ചയം കഴിഞ്ഞതുകൊണ്ട് മനസുകൊണ്ട് അടുപ്പമാവണം എന്നില്ല, അതിനു മുജ്ജ്ന്മ സുകൃതം കൂടെ വേണം, നിങ്ങൾക്ക് രണ്ടാൾക്കും അങ്ങനെ തോന്നുണ്ടെങ്കിൽ ഞാൻ അരുണിനോട് ഇതേപ്പറ്റി സംസാരിക്കാം! അവനോടു പറയാം….” ഗൗരി അതുകേട്ടപ്പോൾ അവളുടെ മുഖമൊരല്പം തെളിഞ്ഞു.
അന്ന് രാത്രിയും ആ മൂന്നു ദിവസവും രുദ്രനും ഗൗരിയും ഒരേ മുറിയിൽ തന്നെ കഴിഞ്ഞു. അവർക്കിടയിൽ സ്നേഹം ഒരുപാടൊരുപാട് വളർന്നെങ്കിലും, കാമം ആ ദിവസമൊന്നും തലപൊക്കിയില്ല. അതുപോലെ അമേയക്ക് രുദ്രനെ പിന്നീട് കിട്ടിയില്ലെങ്കിലും ഗൗരിയുടെ കാര്യമോർത്തപ്പോൾ അവളുടെ മനസ്സിൽ സന്തോഷമലതല്ലി. തിരികെ വരുന്ന ദിവസം പുലർവേളയിൽ രുദ്രന്റെ മാറിൽ കെട്ടിപിടിച്ചുറങ്ങുമ്പോ ഗൗരി അവനോടു പറഞ്ഞു. കൊച്ചിയിലേക്ക് വന്നിറുങ്ങന്നത് രുദ്രന്റെ ഭാര്യയായിട്ട് ആയിരിക്കണം എന്ന്. രുദ്രൻ അതിനു ആലോചിക്കാതെ മറുപടി പറഞ്ഞു സമ്മതമെന്നു. സൗത്ത് മുംബൈയിൽ ഉള്ള മുമ്പാ ദേവി ക്ഷേത്രത്തിൽ ഗൗരിയുടെ കഴുത്തിൽ രുദ്രൻ താലി ചാർത്തി. ചെറിയൊരു മാല ചാർത്തൽ ചടങ്ങു മാത്രം, അരുണിട്ട മോതിരം ഗൗരി അമേയയുടെ കയ്യിൽ മുൻപ് തന്നെ ഊരി ഏൽപ്പിച്ചിരുന്നു.
രുദ്രൻ ഗൗരിയുടെ നെറുകയിൽ സിന്ദൂരം ചാർത്തി. അമ്മയോടും അച്ഛനോടും കൺവിൻസ് ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ടെങ്കിലും
അരുണിനോട് ഈ കാര്യമെങ്ങനെ അവതരിപ്പിക്കുമെന്ന ടെൻഷനിൽ രുദ്രനും ഗൗരിയും തിരികെ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കയറി. അമേയ സഹായിക്കാമെന്ന ഉറപ്പിന്മേലാണ് ഇത്രയും ദിവസം ശ്വാസം വിട്ടുകൊണ്ട് അവർ കഴിഞ്ഞതും. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഗൗരി അരുൺ വിളിക്കുമ്പോഴെല്ലാം തിരക്ക് അഭിനയിച്ചിരുന്നു. അരുണും വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിലതു കാര്യമാക്കിയില്ല.
കൊച്ചിയിൽ റിസീവ് ചെയ്യാൻ വന്ന അരുൺ കഴുത്തിൽ താലിയുമായി രുദ്രന്റെയൊപ്പം ഇറങ്ങി വരുന്ന ഗൗരിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ അവൻ മനസുകൊണ്ട് തകർന്നു. രുദ്രൻ അരുണിന്റെ മുഖത്ത് നോക്കാൻ പോലും ചെറിയ നീരസം ഉണ്ടായിരുന്നു. ഗൗരിയെ പ്രണയിച്ചിരുന്നെങ്കിലും അവളെ സ്വന്തമാക്കണമെന്നു രുദ്രൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
എയർപോർട്ട് ലോഞ്ചിൽ ഇരുന്നുകൊണ്ട് എന്ത് പറയുമെന്ന നിശബ്ദത എല്ലാര്ക്കും പ്രെശ്നമായി. അമേയ അരുണിന്റെ വിറയ്ക്കുന്ന കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
“അരുൺ, ഗൗരി ചെയ്തത് തെറ്റ് തന്നെയാണ്, അവൾക്ക് രുദ്രനോടുള്ള ഇഷ്ടവും ആരാധനയും കൊണ്ട് അവളെ നിയന്ത്രിക്കാൻ ആയില്ല, അവളുടെ ഉള്ളിൽ കുറ്റബോധം നീറി അവൾ നിന്റെയൊപ്പം ജീവിക്കുന്നതിലും നല്ലതല്ലേ രുദ്രനെ വിവാഹം കഴിക്കുന്നത് ആലോചിച്ചു നോക്കു…. പക്ഷെ അരുൺ അവൾ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കാൻ കഴിയണം എന്നാണ് എന്റെ റിക്വസ്റ്റ്!”
“സീ അമേയ, കല്യാണത്തിന് മുൻപ് ഞാനും പെൺകുട്ടികളുമായി
പരസ്‍പരം ഇഷ്ടപെട്ടുകൊണ്ട് നല്ല മൊമെന്റ്‌സ് എല്ലാം ഉണ്ടായിട്ടുണ്ട്, പക്ഷെ കല്യാണത്തിന് കുറച്ചു നാൾ ബാക്കി നിൽക്കേ ഇങ്ങനെ സംഭവിക്കുമ്പോ….എനിക്ക് ഗൗരിയെ മനസിലാകുന്നില്ല!!!!”
ഗൗരി പൊട്ടിക്കരഞ്ഞപ്പോൾ രുദ്രൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് നെഞ്ചോടു ചേർത്തി. അരുണും ഗൗരിയോട് എന്ത് പറയുമെന്നറിയാതെ വിഷമിച്ചു.
“നീയെന്നോട് ഇത് പറഞ്ഞേഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ സ്വീകരിക്കുമായിരുന്നു, ഗൗരി….”
“ഞാൻ നിന്റെ മനസിനെയാണിഷ്ടപ്പെട്ടത്…”
“ഞാനുമതു പോലെ തന്നെയായിരുന്നു അരുൺ. നിന്നെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു…..പക്ഷെ തീരെ പക്വതയില്ലാത്ത മനസാണ് എനിക്ക്, പക്ഷെ രുദ്രനോടുള്ള ആരാധനയും അടുപ്പവും എനിക്ക് ഉള്ളിൽ അവനു വേണ്ടി