പഠിക്കുബോൾ തന്നെ അതിനുള്ള പണം കണ്ടെത്താനായി രണ്ടു വർഷത്തോളം അവൾ ഒരു സ്‌ഥാപനത്തിൽ ശനി/ഞായർ ദിവസങ്ങളിൽ മാത്രം ജോലി ചെയ്തു. അവിടെ ഉള്ള മാനേജർക്കു തോന്നി ഗൗരിയെപോലെ സുന്ദരിയായ ഒരു പെൺകുട്ടി അവരുടെ ഓഫീസിൽ വരുന്നത് അഭിമാനം ആയിരുന്നു. പക്ഷെ വീട്ടില് അമ്മാവൻ ശേഖരന് അതിൽ അത്ര താല്പര്യം ഇല്ലെങ്കിലും, അവൾ അദ്ദേഹത്തെ ബുധിമുട്ടിക്കാതെ ഇരിക്കാൻ വേണ്ടി, ജോലി ചെയ്യാൻ താല്പര്യം കാണിച്ചു. ശാരിക ആ സമയത്തു കോഴ്സ് കഴിഞ്ഞിട്ട്, അടുത്തുള്ള ഒരു ഓഫീസിൽ തന്നെ ചെറിയ ശമ്പളമുള്ള ജോലിക്ക് പോകാനൊക്കെ തുടങ്ങിയിരിയുന്നു. ജോലിയും പഠിത്തവുമായിട്ട്, ഗൗരി മുന്നോട്ട് പോയെങ്കിലും പഠിത്തത്തിൽ ഉഴപ്പാതെ ഉറക്കമിളച്ചു പഠിച്ചതുകൊണ്ടവൾ അവൾ എം ബി ഏ റാങ്കോടെ തന്നെയവൾ പാസായി. അമ്മാവൻ ശേഖരനും സുമയും, അമ്മ മീരയും അക്ഷരാർത്ഥത്തിൽ ഞെട്ടി. പക്ഷെ ശാരികയ്ക്ക് അതുറപ്പുണ്ടായിരുന്നു ഉറപ്പുണ്ടായിരുന്നു. നല്ലപോലെ കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയ മാർക്കായതു കൊണ്ട് അവൾക്കു ജോലി കിട്ടാൻ, അധികം ബുധിമുട്ട് ഇല്ലെന്നാണ് ഗൗരി കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. മിക്ക ഇന്റർവ്യൂവിലും അവൾക്ക് കിട്ടിയെങ്കിലും ആ ജോലിക്ക് പോകാനൊന്നുമവൾ തയാറായില്ല, കാരണം ഒന്നുകിൽ പോസ്റ്റിങ്ങ് ബാംഗ്ലൂരോ മറ്റോ ആയിരിക്കും, അല്ലെങ്കിൽ സാലറി നന്നേ കുറവായിരിക്കും.
ഗൗരിക്ക് കഴിഞ്ഞ ആഴ്ച ഇരുപത്തി മൂന്നു തികഞ്ഞു. അവളുടെ പിറന്നാളാഘോഷത്തിനു ശാരികയും കുടുംബവും വന്നിരുന്നു. ശാരികയ്ക്ക് ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞു കുടുംബിനിയായി. ഭർത്താവ് വിനീതും എം.ഡി ആണ്. അവർ രണ്ടു പേരും കൊച്ചിയിൽ തന്നെ ഒരു ക്ലിനിക് നടത്തുന്നു, ഒരു മകനുണ്ട് അവർക്ക്.
ഇതെല്ലാം അവളുടെ ജീവിതത്തിൽ ഇത്രയും നാളും നടന്നതിന്റെ ഒരു രത്ന ചുരുക്കമാണ്, കഥ ഇവിടെ നിന്നുമാണ് ശെരിക്കും തുടങ്ങാൻ പോകുന്നത്…..
ഒരു ദിവസം ഗൗരി അവളുടെ അടുത്ത കൂട്ടുകാരിയുടെ കല്യാണത്തിന് പോയപ്പോൾ, ആ തിരക്കിൻറെ ഇടയിൽ വന്ന ഒരു ചെറുപ്പക്കാരൻ ഗൗരിയെ കാണാൻ ഇടയായി.
ഗൗരി അന്ന് കേരളത്തനിമയുള്ള സെറ്റ് സാരിയും പിന്നെ കുറച്ചു സ്വര്ണാഭരങ്ങളുമാണ് ധരിച്ചിരുന്നത്, ചെന്നാലും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഗൗരിക്ക് പ്രത്യേകിച്ച് മേക്കപ്പോ ലിപ്സ്ടിക്കോ ഒന്നിന്റെയും ആവശ്യമുണ്ടായിരുന്നില്ല. ദേവി ചെയ്‌തന്യമുള്ള അവളെ ആരു കണ്ടാലും ഒന്ന്നോക്കിപ്പോകും അതിപ്പോ പയ്യന്മാർ മുതൽ പടുകിഴവൻമാർ വരെ അതിലെപ്ടും.
അങ്ങനെ എല്ലാരും നോക്കി വെള്ളമിറക്കുന്ന നേരത്താണ് അരുണും അവളുടെ സൗന്ദര്യത്തിൽ വീണുപോകുന്നത്. അവിവാഹിതനായ അവനു ഗൗരിയെ ഇഷ്ടപ്പെട്ടു, അവളുടെ കൂട്ടുകാരികളിൽ ചിലരെ അവനു പരിചയമുണ്ടായിരുന്നു, അത് വഴി, ഗൗരി അച്ഛനില്ലാത്ത കുട്ടി ആണെന്ന് അറിഞ്ഞപ്പോൾ ഒരു പ്രത്യേക താല്പര്യം തോന്നി. അരുണിനെ പറ്റിപറയുകയാണെകില് , അരുൺ ഒരു പാവപെട്ട കുടുംബത്തിലെ ഒരു പയ്യനായിരുന്നു. സ്ഥിരോത്സാഹത്തിലൂടെ ഒരു ഉയർന്ന ഉദ്യോഗത്തിലാണ്. കൂടെ പഠിച്ച പെൺകുട്ടിയുടെ അനിയത്തിയുടെ വിവാഹത്തിന് വന്നതാണ് അരുൺ. അപ്പോഴാണ് ഗൗരിയെ കാണുന്നത്. ബന്ധുക്കളായി അച്ഛനും അനിയത്തിയും അമ്മയും മാത്രം-27കാരൻ സ്മാർട്ട് ആയ സുമുഖൻ ആയ അരുൺ..
അരുൺ അവളുടെ വഴി കാര്യം അവതരിപ്പിച്ചു. ഗൗരി പ്രത്യേകിച്ച് മറുപടി ഒന്നും