“സാർ ന്ന് വിളിക്കണ്ട പറഞ്ഞില്ലേ…”
“വിൽ ട്രൈ… സാർ…”
“ഇപ്പോഴും ഇങ്ങനത്തെ നാടൻ സൗന്ദര്യമുള്ള കുട്ടികൾ ഉണ്ട് അല്ലെ. എന്റെ കൂടെ മീറ്റിംഗ് നു വരുമ്പോ എല്ലാരും തന്നെ തന്നെയാകും നോക്കുക..”. രുദ്രൻ പഠിച്ചതൊക്കെ വിദേശത്താണ് എന്ന് അമേയയും രുദ്രനും തമ്മിലുള്ള ചിറ്റ് ചാറ്റിൽ നിന്നും ഗൗരി മനസിലാക്കിയിരുന്നു.
എങ്കിലും ആൾക്ക് തന്നെ നല്ലപോലെ ഇഷ്ടപ്പെട്ടു എന്നവൾക്ക് മനസിലായപ്പോ ഉള്ളിൽ ഒരല്പം അഹങ്കാരവും അവൾക്കുണ്ടായിരുന്നു.
അവളൊരു നാണത്തോടെ ചിരി രുദ്രന് സമ്മാനിച്ചു.
അന്ന് വൈകീട്ട് ഗൗരിയുടെ പുതിയ ഓഫീസിലേക്ക് അരുൺ വന്നു, ഗൗരി ഇറങ്ങാൻ നേരം രുദ്രൻ അരുണിനോട് കല്യാണത്തിന്റെ ഒരുക്കങ്ങൾ ചോദിച്ചപ്പോൾ അരുൺ അതിനു മറുപടി പറഞ്ഞു. അവർ രണ്ടാളും ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങുകയും അടുത്തുള്ള ഒരു ജ്യൂസ് ഷോപ്പിൽ നിന്നും കുക്കിലി സർബത്തു കുടിച്ചു.
അവളെ വീട്ടിൽ ആക്കിയിട്ട് അരുൺ തിരിച്ചു. തനിക്ക് ജോലി കിട്ടിയ സ്‌ഥിതിക്ക് ലോൺ എന്തായാലും എടുത്തേ പറ്റു എന്ന് ഗൗരി തീരുമാനിച്ചു, അന്ന് വൈകീട്ട് അമ്മാവനോട് കല്യാണത്തിന്റെ കാര്യത്തെ പറ്റി അവൾ, അവളുടെ അഭിപ്രായം പറഞ്ഞു.
“ലോൺ ഞാൻ എടുക്കാം അമ്മാവാ.. അമ്മാവന്, ഒരിക്കലും ബുദ്ധിമുട്ടിക്കരുതെന്നാണ് , എന്റെ ആഗ്രഹം. ശാരികയുടെ കല്യാണത്തിനും പൈസ അമ്മാവൻ ചിലവാക്കിയതല്ലേ..”
“അത് വേണോ മോളെ.. ഞാൻ കുറച്ചു പൈസ കരുതിയിട്ടുണ്ട്”
“സാരമില്ല അമ്മാവാ..
എന്നെ പഠിപ്പിക്കാൻ വേണ്ടി ഒരുപാടു പൈസ ചിലവാക്കിയില്ലേ….
പോരാത്തതിന് എന്നെയും അമ്മയയെയും ഇത്രയും കാലം നോക്കിയതല്ലേ..”
“ശരി മോളെ.. നിന്റെ ഇഷ്ടം പോലെ”
അടുത്ത ദിവസം അരുണിനൊപ്പം ബാങ്കിൽ ചെന്ന് 8 ലക്ഷം രൂപയുടെ ലോൺ എടുത്തു, അരുണിന് ഒരു കാർ വാങ്ങണമെന്നു പറഞ്ഞിരുന്നു അതിനും കൂടെ ചേർത്താണ് ഇത്രയും വലിയ തുക. ലോൺ പ്രോസസ്സിംഗ് സ്റ്റേജിൽ ആയിരുന്നു.
അങ്ങനെ ഓരോ ദിവസവും കടന്നുപോയി. രുദ്രൻ ഗൗരിയെ മിക്കപ്പോഴും അകാരണമായി അവന്റെ അടുത്തേക്ക് വിളിക്കുന്നതിൽ ഗൗരിക്ക് സംശയമൊന്നും തോന്നിയില്ല. വൈകാതെ ഗൗരിക്ക് M.D, “രുദ്രൻ” ആയി മാറി. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ജോലിയുടെ ഭാഗമായി U.S ക്ലയന്റ് ഗൗരിയുടെ ഓഫീസ് മോബൈലിലേക്ക് വിളിച്ചു.
ആ കാൾ കൊടുക്കാൻ രുദ്രന്റെ മുറിയിൽ പോയപ്പോൾ മുറി ചാരി ഇരിക്കുന്നത് കണ്ടു ഗൗരി പതിയെ വാതിൽ തള്ളി തുറന്നു. അവിടെ കണ്ട കാഴ്ച അമേയയും രുദ്രനും കൂടെ കെട്ടിപിടിച്ചു കൊണ്ട് വന്യമായി ചുണ്ടുകൊണ്ട് കടിച്ചു ചുംബിക്കുന്നതാണ്.
നിർഭാഗ്യത്തിന് ഗൗരിയുടെ വരവ് അവർ കണ്ടില്ല. ഗൗരി പതിയെ അവർ കാണാത്ത പോലെ വാതിലിന്റെ അരികിൽ നിന്നു.
ആ കാഴ്ച സത്യത്തിൽ അമ്പരപ്പിനേക്കാളും നാണമാണ് അവളിൽ ഉണർത്തിയത്. അരുണിന്റെ ഒപ്പം അന്ന് സോഫ്റ്റ് ആയി നടന്ന ചുംബനം പോലെയല്ല ഇത്. കണ്മുന്നിൽ അവർ, ആവേശത്തോടെയും മത്സരത്തോടെയുമാണ് ആ ഓഫീസിലെ സൗകര്യ മുറിയിൽ ചുംബിക്കുന്നത്. കഴിഞ്ഞ ദിവസം അമേയയെ വിളിക്കാനായി അവരുടെ ഭർത്താവും കുട്ടിയും