ജലവും അഗ്നിയും 4 [Trollan]

Posted by

കൈയിൽ തോക്കും ആയി ഒരു ഭിത്തിയിൽ ചാഞ്ഞു ചാരി ഇരിക്കുന്ന ഒരാളെ.

അപ്പൊ തന്നെ ആ പോലീസ് കാരൻ വെടി വെച്ച്.

ഇത്‌ കേട്ട് എല്ലാവരും വീണ്ടും റെഡി ആയെങ്കിലും.

ആ വെക്തി മറഞ്ഞു വീണപ്പോൾ നെറ്റിയിൽ വെടിയുണ്ട കയറിട്ട് ഉണ്ടായിരുന്നു.

കാർത്തികക് മനസിലായി.അവൾ പറഞ്ഞു.

“നമ്മൾ വരുന്നതിന് മുൻപ് ഇവിടെ ഒരു ആക്രമണം നടന്നിരിക്കുന്നു.

ഗ്യാങ് വാർ ആണെന്ന് തോന്നുന്നു.”

അവർ അവിടെ മുഴുവൻ അരിച്ചു പറുക്കാൻ തുടങ്ങി.

എല്ലാവരും തീർന്നു ഇരിക്കുന്നു.

ലക്ഷ്മി ആണേൽ അനോഷിച്ചു കൊണ്ട് ഇരുന്നു തന്റെ ഭർത്താവിനെ കൊന്ന സകിറിന്റെ ശവം കാണാൻ ഉള്ള വെപ്രാളത്തിൽ.

കാർത്തിക ആ ഗോഡൗൺ ലേക്ക് നോക്കി.

അവിടെ ലോഡ് കയറ്റി ഇട്ടിരുന്ന വണ്ടികൾ ഇപ്പോഴും കത്തികൊണ്ട് ഇരിക്കുന്നു.

ഒരു ഗ്യാസ് കുറ്റിയും അവിടെ കിടക്കുന്നത് അവൾ കണ്ടു.

ആ ഭാഗം മുഴവൻ കത്തി തീർന്നിരുന്നു.

മൃതുശരീരങ്ങൾ കത്തി കിടകയുന്നത് അവൾ കണ്ടു അവിടെ.

അപ്പോഴാണ് ഒരു പോലീസ്കാരൻ കാർത്തിക മേഡത്തെ വിളിക്കുന്നത്.

“മേഡം……….. മേഡം….

റാണ…..”

കാർത്തിക ഓടി അവിടെ ചേന്നു. നോകുമ്പോൾ റാണ യുടെ നെറ്റിയിൽ കൂടി ബുള്ളറ്റ് കയറി പോയിരിക്കുന്നു.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ലക്ഷ്മി സാക്കിറിനെ കണ്ടു.

അവന്റെ രണ്ട് കൈയും കാലും തലയും വേർ പെട്ടിരുന്നു ഉടലിൽ നിന്ന്.

അത്‌ കണ്ട് ലക്ഷ്മിയുടെ കണ്ണുകളിൽ എന്തോന്ന് ഇല്ലാത്ത സന്തോഷം.

തന്റെ ഭർത്താവിനെ കൊന്ന് കൈ വെട്ടി അയച്ചു തന്നാ സകിറിന്റെ ആ അവസ്ഥ കണ്ട് അത്‌ ചെയ്തവർ ആരാണെലും അവൾ ഒരായിരം നന്ദി പറഞ്ഞു.

തിരിച്ചു കാർത്തികയുടെ അടുത്ത് വന്ന് നിന്ന്.

കാർത്തിക ആ പോലീസ് കാരോട് അവിടെ ഉള്ള ബോഡികൾ ഒക്കെ ഐഡന്റിഫയി ചെയ്യാൻ നേരത്തി കൊണ്ട് പോയി ഇടാൻ പറഞ്ഞു.

അങ്ങനെ ഇരികുമ്പോൾ ആണ് ലക്ഷ്മി യുടെ കൈയിൽ ഇരുന്ന വൈർലെസ്സ് ന്ന് ആ നോട്ടിഫിക്കേഷൻ വന്നത്. അത്‌ കാർത്തിക കേട്ടാ ഉടനെ വേഗം താൻ വന്നാ വണ്ടിയിൽ കയറി അങ്ങോട്ടേക്ക് പോകാൻ പറഞ്ഞു.

വേറെ ഒന്നും അല്ലാ ചോട്ടാ താമസിച്ചിരുന്ന ചായകട ഉൾപ്പെടെ തീ പിടിച്ചു എന്ന്.

കാർത്തിക അവിടെ വന്ന് ഇറങ്ങി ഫയര് ഫോഴ്സ് കരാടോ ചോദിച്ചു.

“ആർക്കും ഒന്നും പറ്റിയില്ലലോ.”

“ആർക്കും ഒന്നും പറ്റിയില്ല മേഡം.എല്ലാവരും സൈഫ് ആണ്.

ഞങ്ങൾ കയറി പരിശോധന നടത്തി ഇരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *