അപ്പോഴേക്കും റാണ അങ്ങോട്ട് എത്തി ഒപ്പം സാകിറും അവരുടെ സഹായികളും .അവൻ ആണേൽ ആ ക്രിമിനൽസ് ന്റെ ഒപ്പവും.
“ഒന്നിനെയും ജീവനോടെ വെച്ചേക്കരുത് ”
റാണ യുടെ മുഴുങ്ങുന്ന ശബ്ദം വന്നതും.
“ഒന്നിനെയും ഞാൻ വെച്ചേക്കില്ല.”
എന്ന് പറഞ്ഞു അവന്റെ കൈയിലുള്ള തോക്കിൽ നിന്നും പാഞ്ഞ വെടിയുണ്ട റാണ യുടെ നെറുകയിലൂടെ തുളഞ്ഞു കയറി.രണ്ടാമത് പാഞ്ഞ വെടിയുണ്ട ഗോഡൗണിൽ തെളിഞ്ഞു കിടന്ന ഫിലമെന്റ് ബൾബിലേക്കും
രണ്ട് വെടി ഒച്ച തങ്ങളുടെ ഇടയിൽ നിന്ന് കേട്ട് എന്താണ് സംഭവിച്ചേ എന്ന് അവർ ചുറ്റും നോക്കുമ്പോഴേക്കും ഗോടൗൺ ഉഗ്ര സ്ഫോടനത്തോടെ പൊട്ടി തെറിച്ചു………………………………………………………….
സമയം പുലർച്ചെ 2:30ആയി.
കാർത്തികയും എല്ലാവരും റെഡി ആയി സകിറിന്റെ കോട്ടയിലെക് വീട്ടു.
തന്റെ വണ്ടിയിൽ ഇരുന്ന പലർക്കും ഭയം ഉണ്ടെന്ന് അറിയാം പക്ഷേ അത് കാണിക്കുന്നില്ല എന്ന് മാത്രം.
പലരും അവരുടെ കൈയിൽ ഉള്ള തോക്കുകൾ എല്ലാം ഒക്കെ അല്ലെ എന്ന് നോക്കി.
എല്ലാവർക്കും ബുള്ളറ്റ് ജാക്കറ്റ് ഒക്കെ ഉണ്ട്.
കാർത്തിക തന്റെ മുന്നിൽ ഒറ്റ ലക്ഷ്യം ആയിരുന്നു റാണയും സാക്കിറും.
അങ്ങനെ അവർ അവിടെ എത്തി പൊസിഷൻ ഒക്കെ റെഡി ആക്കി ആ സ്ഥലത്തേക്ക് ഇരച്ചു കയറി.
പക്ഷേ ആ ഇരച്ചു കയറ്റം പതിയെ ആയി കഴിഞ്ഞു.
കാർത്തിക യും നിന്ന് പോയി.
എന്തൊ ഇവിടെ നടന്നിരിക്കുന്നു.
മൊത്തം ഒരു ശുനിയതാ ആയിരിക്കുന്നു.
പതുകെ ആ വഴിയിലൂടെ അവർ നടന്നു.
ഒരു നിമിഷം കാർത്തിക നിന്ന് പോയി.
“ഞാൻ എന്താണ് ഈ കാണുന്നെ.
അന്ന് ഞാൻ ഒളിച് ഇരുന്ന ഗോഡൗൺ
ചേരി പോലുള്ള സ്ഥലം അല്ലെ ഈ കത്തി കൊണ്ട് ഇരിക്കുന്നെ.”
ആ ചേരിയിൽ മൊത്തം തീ പടർന്നു എല്ലാം കത്തി കഴിഞ്ഞു തീ അണഞ്ഞു കൊണ്ട് ഇരിക്കുന്നു.
ഒപ്പം മനുഷ്യന്റെ പച്ച മാസം കത്തിയ മണവും കാർത്തികയുടെയും അവരുടെയും മുക്കിൽ എത്തി.
അപ്പോഴാണ് ഒരു പോലീസ് കാരൻ കാണുന്നെ.