“ഓ ഷിറ്റ്…
ഇന്നലെ ഞാൻ എന്തൊക്കെ ചെയ്തു കുട്ടി ദൈവമേ….
എനിക്ക് എന്തിന്റെ കേടാ ആയിരുന്നു പമ്പിൽ പോയത്..
അവൻ എന്ത് വിചാരിച്ചു കാണും…”
കാർത്തിക എഴുന്നേക്കുമ്പോൾ അവൾക് എന്തൊ അടി വയറ്റിൽ ഒരു ഫീലിംഗ് പോലെ.
“അപ്പൊ ഇന്നലെ എല്ലാം കഴിഞ്ഞോ
എന്റെ ദേവിയെ….
ഒന്നും ഓർമ്മ കിട്ടുന്നില്ലല്ലോ…”
അവൾ പുതപ്പ് എടുത്തു ഉടുത്ത ശേഷം കണ്ണാടിയിൽ ചെന്ന് നോക്കി പറഞ്ഞു.
“നീ അവന് എല്ലാം കൊടുത്തുല്ലെടി…
കള്ളി…
ഇത്രയും നാൾ നീ സൂക്ഷിച്ചു വെച്ചത് അവന് നീ കൊടുത്തു അല്ലെ…
എന്താടി കാർത്തു നിനക്ക് അവനെ ഒരുപാട് ഇഷ്ടം ആയിന്ന് തോന്നുന്നു.
ദേ ഇന്ന് റാണ യുടെ ഫയൽ ക്ലോസ് ചെയ്യാൻ ഉള്ളതാ.
അത് കഴിഞ്ഞു അവനെ കൊണ്ട് ഞാൻ എന്റെ നാട്ടിലേക്ക് പറക്കും…”
അപ്പോഴാണ് കാർത്തിക അവിടെ ഒരു പേപ്പറിൽ എന്തൊ എഴുതി വെച്ചേക്കുന്നതും ഒരു പേനയും അതിന്റെ മുകളിൽ വെച്ചേക്കുന്നു പറന്നു പോകാതെ.
അവൾ അതെടുത്തു വായിച്ചു.
“വരും.
കാരണം എന്റെ ഹൃദയം നിന്റെ കൈയിൽ ആണ്.
ഞാൻ നിനക്ക് തന്നിരിക്കുന്നു ”
കാർത്തിക്കക് ഒന്നും മനസിലായില്ല.
അവൾ അത് അവിടെ വെച്ചാ ശേഷം.
ചെറു നാണത്തോടെ കുളിമുറിയിൽ കയറി കുളിയും കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് സ്റ്റെല്ല വിളി എത്തിയത്
“ഹാ..”
“എടി നീ ഇന്നലെ?”
“യെസ്..
എന്റെ സ്റ്റെല്ല കുട്ടി…