“നിങ്ങൾ ഇപ്പൊ വിളിച്ച കാർത്തിക എന്നാ കുട്ടി ബിയർ അടിച്ചു ഓഫ് ആയി കാറിൽ ഫ്ലാറ്റിലേക് കൊണ്ട് പോയിക്കൊണ്ട് ഇരിക്കുവാ.
നാളെ രാവിലെ വിളിച്ചോ.”
“ഹലോ…
നിങ്ങൾ ആരാ…..?????”
അവൻ ആ ഫോൺ കട്ട് ചെയ്തു.
ഈ പെണ്ണിന് എന്നെ ഇത്രക്കും ഇഷ്ടമോ??
ഒരു ആക്‌സിഡന്റ്ൽ ഒരു മിന്നായം പോലെ കണ്ടത് ഉള്ള് അപ്പോഴേക്കും ഇങ്ങനെ മനസുകൾ ചേരാൻ എന്തായിരിക്കും കാരണം.
ഒന്നില്ലേ ഇവളും ഞാനും ആയി എവിടേയോ കണ്ട് മുട്ടിട്ട് ഉണ്ടാകണം. പക്ഷേ എവിടെ? എനിക്ക് ഓർമ്മ കിട്ടുന്നില്ല. ഈ കണ്ണുകൾക് എന്ത് കൊണ്ട് എന്നെ പിടിച്ചു നിർത്താൻ സഹായിക്കുന്നു.
അപ്പോഴേക്കും അവളുടെ ഫ്ലാറ്റിന്റെ താഴെ എത്തി ഇരുന്നു വണ്ടി.
വണ്ടി കാരന് അവൻ പൈസ കൊടുത്തു വിട്ട്.
പിന്നെ അവളെയും താങ്ങി അവൻ അവളുടെ ഫ്ലാറ്റിൽ കൊണ്ട് പോയി ഓരോ മുറി നോക്കി. കാർത്തിക ips ന്റെ യൂണിഫോം കണ്ടപ്പോൾ അതാണ് അവളുടെ മുറി എന്ന് മനസിലാക്കിയ അവൻ അവളെ ആ ബെഡിലേക് ഇട്ട്.
“എന്നെ ഒറ്റക്ക് ഇട്ടേച് പോകുവനോടാ??”
മദ്യ ലഹരി തന്നെ പറഞ്ഞു.
അവൻ അവളുടെ ഫ്രീ ടൈം സ്പെൻഡ് ചെയ്തേക്കുന്നത് എല്ലാം നോക്കി.
അപ്പോഴാണ് അവിടെ ഒരു ഫയൽ ഇരിക്കുന്നെ കണ്ടേ അത് ഒന്ന് തുറന്നു നോക്കിയ അവൻ ഞെട്ടി.
ഈ ശനിയാഴ്ച പുലർച്ചെ കാർത്തിക റാണയെ എൻകൗണ്ടർ ചെയ്യാൻ പോകുന്നു അതിന്റെ പ്ലാൻ മേൽഉദോഗസ്ഥന്റെ ഒപ്പും കിട്ടി ഇരിക്കുന്നു.
അവൻ കാർത്തികയുടെ നേരെ നോക്കി.
കാർത്തിക ആണേൽ ബെഡിൽ സുഖം ആയി ഉറങ്ങുന്നു.
ഇത് കുട്ടിക്കളി അല്ലാ എന്ന് അവന് മനസിലായി.
അവളും ഇത് കുട്ടിക്കളി പോലെ ആണ് കണ്ടിരിക്കുന്നെ എന്നും.
അവളുടെ അടുത്ത് വന്നു.
ആ നിഷ്കളങ്കമായ മുഖതെക് നോക്കി അവൻ അവിടെ ഇരുന്നു.
ഒരു ചൂട് ചുമ്പനം അവളുടെ നെറ്റിയിൽ കൊടുക്കാൻ പോയതും.