ജലവും അഗ്നിയും 4
Jalavum Agniyum Partg 4 | Author : Trollan | Previous Part
കാർത്തികയുടെ പേഴ്‌സ് ന്ന് കാശ് നോക്കിയപ്പോൾ കാർഡ് ആയിരുന്നു പിന്നെ അവൻ തന്നെ പൈസ കൊടുത്തു .
എന്നിട്ട് അവളെയും താങ്ങി കൊണ്ട് പുറത്തേക് ഇറങ്ങി.
“എന്നെ എവിടെ കൊണ്ട് പോകുവാടാ കള്ളാ ചോട്ടാ ബേട്ടാ…..”
ബോധം ഇല്ലാത്തെ ആണ് കാർത്തിക പറയുന്നത് എന്ന് അവന് മനസിലായി.
“നിന്നെ ഇവിടെ ഇട്ടേച് പോയാൽ ഇവിടത്തെ ചാനലുകാർക് നാളെ കടിച്ചു പറിക്കാൻ ഒരു മൻപെടയെ കിട്ടിയപോലെ ആകും.”
അതും പറഞ്ഞു അവളെ ഒരു ടാക്സി ൽ കയറ്റി അവൾ താമസിച്ചിരുന്ന ഫ്ലാറ്റിലേക് പൊക്കോളാൻ പറഞ്ഞു. ഫ്ലാറ്റ് ന്റെ പേര് അവളുടെ കൈയിലെ ഫ്ലാറ്റ് കീ യിലെ ചെയിനിൽ ഉണ്ടായിരുന്നു.
അവൾ ആണേൽ തന്നെ കുറച്ചു മാത്രം ആണ് പറഞ്ഞു കൊണ്ട് ഇരിക്കുന്നെ എന്ന് അവന് മനസിലായി.
അവനെ ഇനി എന്റെ കൈയിൽ പോലീസ് സ്റ്റേഷനിൽ കിട്ടിയാൽ അവന്റെ താടി അടക്കം ഷേവ് ചെയ്തിട്ടേ വീടു.
എന്നൊക്കെ പറഞ്ഞു അവന്റെ നെഞ്ചിൽ ചാരി കിടന്നു പറഞ്ഞു കൊണ്ട് ഇരിക്കുവായിരുന്നു.
അപ്പോഴാണ് കാർത്തികയുടെ മൊബൈൽ അടിക്കാൻ തുടങ്ങിയത്.
അവൻ ആ മൊബൈൽ എടുത്തു.
” ഓന്തു സ്റ്റെല്ല???? ”
ഇത് എന്തോന്ന് ഓന്ത് സ്റ്റെല്ല എന്ന് ഓർത്ത് അവൻ ആ കാൾ അറ്റാൻഡ് ചെയ്തു.
“എടി കാർത്തു നീ എന്താ ഇന്ന് എന്നെ വിളിക്കാതെ.
നിന്റെ കള്ളാ കാമുകന്റെ ഒപ്പം പോയ വിശേഷം ഒന്നും പറയാതെ.
അതൊ നിന്റെ ചോട്ടാ വന്നില്ലേ.
അതിന്റെ വിഷമം ആണോടി.
ഹലോ….
നീ എന്നാ മിണ്ടാതെ…
ആ കള്ളൻ വന്നില്ലേ….”
അവൻ അതെല്ലാം കേട്ട് തന്റെ നെഞ്ചിലേക് ചാഞ്ഞു കിടന്നു ഉറങ്ങുന്ന അവളുടെ കർകുന്തലിൽ തലോടിയ ശേഷം.
തിരിച്ചു പറഞ്ഞു.