ലാഭം..പിന്നെ ഉള്ളത് ഐ.ടി. ജോലിക്കാർ.
അതാണ് അവരുടെ പ്രതീക്ഷയും പിന്നെ
വരുമാനവും.!ഐ.ടി.ക്യാംപസ് വളപ്പിലെ
സുപ്പർ സ്പെഷ്യാലിറ്റി കാന്റീനിലെ നല്ല
ക്വാളിറ്റിയുള്ള ഭക്ഷണം പിടിക്കാത്ത ചില
നാടൻ പയ്യൻമാരും അവിടെ കഴിച്ചു മടുത്ത് വെറൈറ്റി നോക്കി ഇടയ്ക്ക് വരുന്നവൻമാരും ആണ് ചേച്ചിമാരുടെ പ്രധാന ഇരകൾ!
അതുകൊണ്ട് നല്ല വൃത്തിയും വെടിപ്പും
ഒക്കെ ഉണ്ട് ചേച്ചിമാരുടെ ഹോട്ടലിൽ!
ലക്ഷണം കണ്ട് വിലയൊക്കെ വളരെ
കൂടുതലാണോ എന്ന് കരുതി അറച്ച്
നിന്നെങ്കിലും…. ചേച്ചിമാർക്ക് നമ്മുടെ
അവസ്ഥയൊക്കെ അറിയുന്ന പോലെ
റേറ്റ് കുറച്ച് തരാം എന്ന് പറഞ്ഞ ശുഭ
പ്രതീക്ഷയിൽ അവിടെ നിന്ന് കഴിച്ചു
തുടങ്ങി. പക്ഷെ ഞങ്ങൾ രണ്ടാളോടും
ഒരുപോലെ പെരുമാറിയിരുന്നു ആദ്യ
ദിവസങ്ങളിൽ . അവരെപ്പോലെ തന്നെ ഇടത്തരം കുടുംബത്തിലെ അവസ്ഥയിൽ
നിന്ന് വരുന്ന രണ്ട് പയ്യൻമാർ എന്ന ആ
പരിഗണനയിൽ….. …..പിന്നെ അവരുടെ
നഷ്ടവും ലാഭവും പണിത്തിരക്കും ഒക്കെ
പറയാനും തുടങ്ങി. ഐ.ടി.ക്കാരോട് ഒക്കെ ഇതെല്ലാം പറയാൻ പറ്റുവോ!
അവർക്ക് മനസിലായാലും പുവർ പിപ്പിൽ
കൺ ട്രീസ് എന്നൊക്കെ പറഞ്ഞിട്ട്
പോകുമായിരിക്കും ഭൂരിപക്ഷം……!?
അങ്ങനെ ലാഭവും നഷ്ടവും പരിഭവവും
പറഞ്ഞ് ഇപ്പോൾ കളിയും ചിരിയുമായി
തുടങ്ങി.! ഞങ്ങൾ രാവിലെ ഇഢലി ദോശ
ഉച്ചയ്ക്ക് ചോറ് രാത്രി ചപ്പാത്തി ഇടയ്ക്ക്
രണ്ട് ചായയും കടിയും …അങ്ങനെ സ്ഥിരം