കുടിച്ചിട്ട് കൊറേയടിച്ചു.” ജിൻസിചേച്ചി കെട്ടിയോനെ കുറ്റപ്പെടുത്തിയെന്നോണം
പിറുപിറുത്തു..
“ അത് പിന്നെ കിട്ടിലെങ്കിലല്ലേ..” ആൻ
മരിയ ചേച്ചി കെട്ടിയോന്റെ വശം പിടിച്ച്
പറഞ്ഞു.
ഫ്രണ്ടിന്റെ കൂടെപ്പോയതിന് കെട്ടിയോൻ
അടിക്കുന്നതെന്തിനാണ്!? ഞങ്ങൾ രണ്ട്
പേരും മുഖാമുഖം നോക്കി കണ്ണ് മിഴിച്ചു.
“”ഇവിടെ പ്രീപെയ്ഡ് ടാക്സി ഓടിക്കുന്ന
സച്ചി ഇല്ലേ … അവന്റെ കൂടെയാ അവള്
പോയത്”” ജിൻസി ചേച്ചി സാമ്പാറിളക്കി
ഉള്ള കാര്യം പെട്ടെന്ന് പറഞ്ഞു!ഇതാണ്
ജിൻസി ചേച്ചി..!ഉള്ള കാര്യം വൃത്തിയായി
പറയണ്ട പോലെ പെട്ടന്ന് പറയും…..!!!
സംഗതി അവിഹിതം ആണെന്ന് പെട്ടന്ന്
മനസിലായി ഞങ്ങൾ രണ്ടാളും ഒരു ചെറുചിരിയോടെ ഇരുന്നു………
“അവര് ചെറുപ്പം മുതലേ കണ്ട്
വളർന്നതല്ലേ”””ഞങ്ങളുടെ ചിരി കണ്ടു
ജിൻസിച്ചേച്ചി വീണ്ടും നിസ്സാരമട്ടിൽ
ബാക്കി പൂരിപ്പിച്ചു നാദിയത്തലയിളക്കി വിളിച്ചു പറഞ്ഞുകൊണ്ട് വേഗത്തിൽ കറികൾ ഇളക്കിക്കൊണ്ടിരുന്നു .
ജിൻസി ചേച്ചിക്ക് അനുകൂല നിലപാട്
ആണെന്ന പോലെ എന്റെ മനസിലും
ഷാനി ചേച്ചിയെ ന്യായീകരിക്കാൻ
വന്നെങ്കിലും ആൻ മരിയ ചേച്ചിയുടെ
യഥാസ്ഥിതിക ചോദ്യങ്ങൾക്ക് ഞാൻ
തല കുലുക്കിക്കൊണ്ടിരുന്നു..
““ന്നാലും ഭർത്താവുള്ളപ്പോ അത്
തെറ്റല്ലേ … നിധി..”” ആൻ മരിയ ചേച്ചി
കടുപ്പിച്ചപ്പോൾ ഞാൻ തല നല്ലപോലെ
കുലുക്കി ശരിവെച്ചു. കാരണം ഈ
കാര്യത്തിൽ വിനോദും ആൻ മരിയ
ചേച്ചിയെ ശക്തമായി പിൻ താങ്ങി
മറുപടി പറയുന്നുണ്ട്..കാരണം അവന്റെ
കല്യാണം കഴിഞ്ഞിട്ട് കഷ്ടി രണ്ട് കൊല്ലം