” പാസ്സ്ഔട്ട് ആയ്ട്ട് ഒരുകൊല്ലം കഴിഞ്ഞല്ലോ… എന്തേ വേറെവിടേം ജോലി നോക്കാണ്ടിരുന്നേ.. “
പുച്ഛം വാരിവിതറിയാണ് ആ ചോദ്യം വന്നത്. ഒന്ന് സൗന്ദര്യം ആസ്വദിച്ചതിന് ഇത്രയും പുച്ഛമോ…
” അങ്ങനെ പ്രതേകിച്ചുകാരണമൊന്നുമില്ല.
അന്നേരത്തുതോന്നിയില്ല. പിന്നെ അങ്ങനെ ഒരു തോന്നൽ വന്നപ്പോ ആദ്യം അപ്ലൈ ചെയ്തത് ഇവിടെക്കാ… ഇവിടേക്ക് സെലക്ട് ആയി. “
“ഹ്മ്മ്… എനിവേ… വെൽക്കം… പുറത്ത് രഘു എന്നൊരു ആളുണ്ടാവും. പുള്ളിയെ ചെന്ന് കണ്ടാൽ ഓഫീസ് ടൂർ തരും. യൂ കാൻ ഗോ നൗ.”
അൾട്ടിമേറ്റ് പുച്ഛം. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട്ടാമതി എന്ന് മനസ് പറഞ്ഞപ്പോഴാണ് പുള്ളിക്കാരി അത് പറയുന്നത്.
“താങ്ക് യു മാം “
അതും പറഞ്ഞ് ഞാൻ പെട്ടന്ന് തന്നെ കാബിനുപുറത്തേക്കിറങ്ങി.ദീർഘമായി ശ്വാസമെടുത്തു വിട്ടു.
ഓഫീസിലെ പിയൂൺ ആണ് രഘു.ഞാൻ അയാളെ ചെന്ന് കണ്ടു.
പുള്ളിക്കാരൻ ഡൽഹി സ്വദേശിയാണ്.
ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു.
ആളൊരു രസികനാണ്.
പുള്ളി എന്നെ ഓഫീസ് മൊത്തം ചുറ്റിക്കാണിച്ചു. നല്ല അന്തരീക്ഷം.
പിന്നെ അവിടെയുള്ളവർക്കൊക്കെ എന്നെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു.
വന്ന് കേറിയപ്പോ തന്നെ ഫേമസ് ആയല്ലോ… അതുകൊണ്ട് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവിശ്യമൊന്നും വന്നില്ല.
അവസാനമാണ് എന്റെ കമ്പിനിലേക്ക് ചെല്ലുന്നത്. കുറച്ച് ഫയലുകൾ പെന്റിങ് ആയിട്ടുണ്ടെന്ന് രഘു ഭയ്യ പറഞ്ഞു. എനിക്ക് മുന്നേ ജോലിചെയ്തിരുന്നായാൾ പ്രൊമോഷൻ കിട്ടിപ്പോയപ്പോൾ വന്ന ഫയലുകളൊക്കെയാണ് അത്. എന്റെ ജോലിയൊക്കെ വിവരിച്ചു തന്ന് പുള്ളി പുറത്തേക്കിറങ്ങാൻ നിന്നപ്പോഴാണ് എനിക്ക് താമസത്തിന്റെ കാര്യം ഓർമവന്നത്