“ഒക്കെ ദീപു.”
ഫോൺ കട്ട് ചെയ്തു ജൂലിടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
“അവളുടെ കൈയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഫോൺ ഇല്ലാ. അതുകൊണ്ട് എന്റെ കൈയിൽ ഉള്ളത് കൊടുത്തിട്ട് വന്നു.
എന്തെങ്കിലും ഉണ്ടേൽ നിന്നെ വിളിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിരുന്നു.”
“അപ്പൊ നമ്പർ എങ്ങനെ?”
“നിന്റെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞിരുന്നു.”
“ഹം.
അല്ലാ നിനക്ക് ഫോൺ ഒന്നും ഇല്ലേ.”
“ഉണ്ടായിരുന്നോടോ.
എല്ലാം നഷ്ടപ്പെട്ടു.”
പിന്നെ അവൾ ഒന്നും മിണ്ടില്ല കാരണം എന്റെ എല്ലാ കാര്യങ്ങളും അവളുടെ അമ്മ അവളോട് പറഞ്ഞിട്ട് ഉണ്ടായിയിരിക്കണം.
അവൾ സംസാരം തുടങ്ങി ഞാൻ വണ്ടി ഓടിക്കലും. അവളുടെ സ്‌ട്രെസ് ഒക്കെ കുറഞ്ഞു അത് പയ്യെ മറന്നപോലെ ആയി.
“നിന്നെ എന്നാ അജു എന്ന് വിളിക്കുന്നെ. നിന്റെ പേര് അർജുൻ എന്നല്ലേ.”
“സ്‌നേഹം ഉള്ളവർ എന്നെ അജു എന്നാ വിളിക്കുന്നെ.”
“അപ്പൊ ഇപ്പൊ വിളിച്ചത് ആരാ ഈ ദീപു.”
“ദീപ്‌തി. എന്റെ ചേട്ടന്റെ ഭാര്യ ആയിരുന്നു.”
“ഇപ്പോഴോ?”
“ഇപ്പൊ എന്റെ ഭാര്യ.”
“അപ്പൊ രേഖയോ???”
“അത് എന്റെ മുറപ്പെണ്ണ്, ഭാര്യ, ലവ്ർ, കാമുകി അങ്ങനെ എല്ലാ റോളും ചെയ്യുന്ന എന്റെ ഹൃദയം.”