അങ്ങനെ അത് സ്ഥിരം ആയി കൂട്ട്
പിന്നെ പഠിത്തവും ശ്രെദ്ധിക്കുന്നുണ്ട്
6മണിക് മുന്നേ വീട്ടിൽ കയറും അതുകൊണ്ട് പേടി ഇല്ല.
അങ്ങനെ പോകുമ്പോ ഒരു ദിവസം മോൻ എത്തേണ്ട സമയം ആയിട്ടും എത്തിയിട്ടില്ല എനിക്ക് എന്തോ പേടി
അവൻ വന്നോ വന്നോ എന്നൊക്കെ ഇടക്കിടെ പുറത്തേക്കു നോക്കും പിന്നെ പേടി കൂടാൻ തുടങ്ങിയപ്പോൾ അടുത്തുള്ള വീടുകളിൽ അനോഷിച്ചു അവർക്കൊന്നും അറിയില്ല സമയം 7 ആവുന്നു ഇരുട്ട് വീണു തുടങ്ങി എന്ത് ചെയ്യണം എന്ന് ഒരെത്തും പിടി കിട്ടുന്നില്ല
ഗേറ്റിനടുത് നിന്നു അങ്ങോട്ടും ഇങ്ങോട്ടൊക്കെ നോക്കി പക്ഷെ കണ്ടില്ല
ഞാൻ വേഗം ഗേറ്റ് തുറന്നു വീട്ടിലേക്കു കയറാൻ തിരിഞ്ഞപ്പോ ദൂരെ നിന്നും എന്റെ മോന്റെ സൗണ്ട്
മോൻ : അമ്മേ അമ്മേ.. നിൽക്കു പോവല്ലേ
എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഇവിടിപോ ഞാനും മോനും മാത്രേ ഉള്ളു അവന് എനിക്ക് എനിക്ക് അവനും
പെട്ടെന്ന് ഞാൻ തിരിഞ്ഞു അവനെ ദേഷ്യത്തോടെ നോക്കി ഗേറ്റ് തുറന്നു കൊടുത്തു
അകത്തേക്ക് കേറിയ ഉടനെ അവന്റെ ചെവിയിൽ നല്ലൊരു പിച് കൊടുത്തു
ആദ്യമായാണ് അങ്ങനെ ചെയ്യേണ്ടി വന്നത് എനിക്കും അതിലേറെ സങ്കടം വന്നു.
അവൻ കരഞ്ഞു കൊണ്ട് നേരെ വീടിനകത്തേക്ക് കയറി ഞാനും പുറകെ ചെന്നു അവനോടു ദേഷ്യത്തിൽ തന്നെ ചോദിച്ചു
ജെസ്സി : നീ എവിടെ ആയിരുന്നു ഇത്ര നേരം
മോൻ ഒന്നും പറഞ്ഞില്ല കരയുന്നുണ്ടായിരുന്നു ഇടക്ക് വിക്കും
ഞാൻ കുറച്ചു വെള്ളം എടുത്തു കൊടുത്തിട്ട് വീണ്ടും ചോദിച്ചു അതെ ചോദ്യം ആദ്യം ഒന്ന് പറയാൻ മടികാണിച്ചെങ്കിലും പറഞ്ഞു അവൻ അവന്റെ ഫ്രണ്ടിന് ഒരു പ്രിശ്നം
എന്താണാണെന്ന് ഞാൻ കാര്യം അനോഷിച്ചു
തുടരും..