ചെറ്റ എന്നൊക്കെയാ എന്നെ വിളിക്കണേ…… ചേട്ടാ എന്നാ പുള്ളിക്കാരി ഉദ്ദേശിക്കണേറ്റോ എന്നാലും ഞാൻ അത് കാര്യം ആക്കാറില്ല കൊച്ചല്ലേ……
എന്തിനു വലിയവര് വിളിച്ചാലും ഞാൻ ഒരു ലോട് പുച്ഛം വലിച്ചു വിതറും അല്ലാതെ എന്തോ ചെയ്യാൻ…….
അയിന് എന്നാ വരല്ലോ എന്നാ കളിക്കണ്ടേ നമുക്ക്……
ഞാൻ അങ്ങനെ ചോദിച്ചപ്പോൾ കിങ്ങിണി മോളു ആ രണ്ടു കുഞ്ഞു കൈകളും കണ്ണിൽ വച്ചു മുടിട്ടു പറഞ്ഞു…..
ഒയിച്ചേ…… കന്റെ……..
കോഴികുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കൈകൊണ്ട് മുഖം മറിച്ചു വാവ അങ്ങനെ പറയണേ കേട്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി……
അത് കണ്ടു കിങ്ങിണി മോളും പൊട്ടിച്ചിരിച്ചു…… എന്നതിനാന്ന് അയിന് അറില്ല എങ്കിലും എന്റെ കൂടെ അതും കുടി……
ഈ സമയം എല്ലാം പ്രിയ ഫോണിൽ എന്തോ ഒക്കെ കുത്തിക്കൊണ്ട് ഇരിക്കുവായിരുന്നു……
അത് കണ്ടു ഞാൻ ചോദിച്ചു പ്രിയമോൾ കൂടുന്നോ ഞങ്ങടെ കൂടെ കളിക്കാൻ…..
കൊച്ചിനെ കൊഞ്ചിക്കുന്നതിനു ഇടയിൽ ഞാൻ പ്രിയമോളോട് ചോദിച്ചു…….
അവൾ അപ്പോളും അതൊന്നും കേൾക്കാതെ മൊബൈൽ കുത്തിക്കൊണ്ട് നില്ക്കുവായിരുന്നു…..
അത് കണ്ടു ഫോൺ ഇല്ലാത്ത എന്നിലെ അസൂയ അങ്ങ് സട കുടഞ്ഞെണിറ്റു…..
ഞാൻ കിങ്ങിയെക്കൊണ്ട് പ്രിയേടെ അടുത്തേക്ക് നടന്നു…..
അടുത്തെത്തിപ്പോൾ കിങ്ങിണി മോളെടു ഞാൻ പ്രിയ മോളെ അടിക്കാൻ പറഞ്ഞിട്ട് കൈ കൊണ്ട് അങ്ങിയം കാണിച്ചു……
കൊച്ചിന്റെ തന്ത ഞാൻ അല്ലെങ്കിലും ഞാൻ എന്നാ പറഞ്ഞാലും കൊച്ചു കേൾക്കും……
കൊടുത്തു പടക്കം പൊട്ടുന്നപോലെ പ്രിയൂടെ മൂക്ക് നോക്കി……
(ഞാൻ ആട്ടോ തല്ലാൻ പഠിപ്പിച്ചേ )
പാവത്തിന്റെ കണ്ണിന്നു വെള്ളം വന്നു പോയി…..
കലിപ്പിൽ കിങ്ങിണിടെ മുഖത്തേക്ക് നോക്കിതും അത് ആർത്തലച്ചു എന്റെ തോളിലേക്ക് ചാഞ്ഞു…….
കൊച്ചാണെലും ഇത്രയും അടവ് പിടിച്ച ഒരു സാധനം…….
ഞാൻ മനസ്സിൽ ഓർത്തു…..
എടി മുദേവി എന്ന് പറഞ്ഞു കൊച്ചിനെ തല്ലാൻ വന്നതും ഞാൻ പെട്ടെന്ന് പിന്നിലേക്ക് മാറി……
ഇതു എന്തു പൂറിയ കർത്താവെ പിള്ളേര് വല്ലോം ചെയ്‌തുന്നു പറഞ്ഞു അതിനെ തല്ലാൻ വന്നേ……
അവള് വീണ്ടും എന്റെ അടുത്തേക്ക് വന്നതും ഞാൻ പറഞ്ഞു…..
കൊച്ചിനെ തൊട്ടാൽ നീ വിവരം അറിയും പ്രിയമോളെ……
ഹോ പിന്നെ നീ എന്നെ എന്തോ ഉണ്ടാക്കാനഡാ……
എടി ചേട്ടൻ വിളി ഒക്കെ പോയോ…..