ഉപ്പ.. ഇന്ന് ആരേലും വിളിച്ചോ ഇങ്ങക്ക്..
ഇല്ല.. ഞാൻ ഇന്നലെ വിളിച്ച നമ്ബറിലേക് കുറെ മെസ്സേജ് അയച്ചിരുന്നു.. പക്ഷെ അവിടെ നിന്നും ഒരു വിവരവും ഇല്ല..
ഉപ്പ പേടിക്കണ്ട.. ഞാൻ വിളിച്ചോളാം.. ഉപ്പയെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
ഉമ്മ..
ഇല്ല.. ഓളെ ഞാൻ അറിയിച്ചിട്ടില്ല.. രണ്ടു വട്ടം ഹൃദയത്തിൽ സർജറി നടത്തിയത് അല്ലെ.. ഞാൻ പറഞ്ഞാൽ ചിലപ്പോൾ എന്റെ പെണ്ണ്.. ഉപ്പ മുഴുവനാകാതെ പറഞ്ഞു നിർത്തിയ വാക്കിൽ തന്നെ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്…
അക്കു.. മുഹ്സി..
ഉപ്പ പേടിക്കണ്ട ഓളോടും ഒന്നും പറഞ്ഞിട്ടില്ല.. പക്ഷെ രണ്ടാഴ്ച. ഞാൻ എങ്ങനെ.. എനിക്ക് ഒന്നിനും കഴിയില്ല ഉപ്പ.. എന്റെ വിധുമ്പൽ കുറച്ചു ഉച്ചതിലായി ഞാൻ തേങ്ങി പോയി..
കരയാതെ അക്കു.. എല്ലാം അവന്റെ വിധിയാണ്.. നമുക്ക് അത് അനുസരിക്കാനെ പറ്റു.. അവനെ ചോദ്യം ചെയ്യുവാനോ.. എന്തിന് എന്ന് ചോദിക്കുവാൻ പോലും അർഹത ഇല്ല..