അതെപ്പോ.. ഞാൻ എന്റെ ഫോണെടുത്തു നോക്കി.. അതിൽ കുറച്ചു വാട്ട് സപ് കാൾ വന്നിട്ടുണ്ട്… നല്ല ഉറക്കത്തിന്റെ ഇടയിൽ കേട്ടില്ല എന്ന് തോന്നുന്നു.. പെട്ടന്ന് ഇന്നലെ രാത്രിയിലെ കാര്യം ഓർത്തപ്പോൾ ഫോണെടുത്തു ബാത്‌റൂമിലേക് നടന്നു…
മുഹ്സിന അരികെ തന്നെ നിൽക്കുന്നത് കൊണ്ട് സംസാരിക്കാൻ കഴിയില്ല… അവൾ അറിയാതെ നിൽക്കുന്നത് തന്നെ ആകും നല്ലതെന്ന് തോന്നുന്നു…
ഹലോ.. ഉപ്പ…
അക്കു.. നീ എവിടെ ആയിരുന്നു എത്ര നേരമായി ഞാൻ വിളിക്കുന്നു.. മോൾക് വിളിച്ചപ്പോൾ നീ അവിടെ ഇല്ലന്ന് പറഞ്ഞു..
ഹ്മ്മ്… ഞാൻ ഒരു മൂളലോടെ ഉപ്പ വളരെ വേഗത്തിൽ പറയുന്നത് കേട്ടു നിന്നു…
അവൾ നിന്റെ റൂമിലേക്കു വന്നു വാതിൽ മുട്ടിയിട്ടുണ്ടാവും അല്ലെ..
ആ.. ഉപ്പ.. ഓള് വന്നു വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്..
നീ അറിഞ്ഞോ.. നിനക്ക് ആരേലും വിളിച്ചിരുന്നോ..
ഉവ്.. ഇക്കയുടെ കൂട്ടുകാരൻ വിളിച്ചു..
റബ്ബേ.. എന്റെ മോന് എന്താണ് പറ്റിയത് ആവോ.. ഉപ്പ യുടെ നെടുവീർപ്പ് ഫോണിലൂടെ എന്റെ ചെവിക്കുള്ളിലേക് കയറി..