മനസ് എന്നോട് തന്നെ എന്തെക്കെയോ പറയുന്നത് പോലെ..
വേഗം റൂമിലേക്കു കയറി ഫോൺ എടുത്തു… ലോക്ക് തുറന്നു നോക്കിയ സമയം തന്നെ കണ്ടു അതിൽ ഒരുപാട് മെസ്സേജ് വന്നിരിക്കുന്നു…
ഭയപ്പെടുന്ന പോലെ ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥന യോടെ വാട്സ്ആപ്പ് ഓപ്പണാക്കി…
വീട്ടിൽ നിന്നും മെസ്സേജ് ഉണ്ട്.. അവർ ഒന്നും അറിഞ്ഞിട്ടില്ല.. സുഖവിവരം അറിയുവാനുള്ള മെസ്സേജ് ആയിരുന്നു അതിൽ…
കൂട്ടുകാരെയുടെയും മെസ്സജ് ഒന്നുമില്ല… പിന്നെ കാണുന്നത് എന്റെ നാട്ടിലെ ഒരു ഗ്രൂപ്പ് ആണ്.. അതിൽ ഒരു ഇമ്മേജ് വന്നു കിടക്കുന്നുണ്ട്…
പെട്ടന്ന് തന്നെ അത് ഓപ്പണാക്കി.. ഇക്ക യുടെ ഫോട്ടോ.. ആക്‌സിഡന്റ് ആയതും അവന് വേണ്ടി പ്രാർത്ഥന നടത്തുവാനായുള്ളതുമാണ്…
സത്യമാണ്.. ഇക്ക ക് അപകടം സംഭവിച്ചിരിക്കുന്നു.. എന്റെ കൈകൾ വിറക്കുന്നത് പോലെ. ശരീരം മുഴുവൻ വിയർത്തു കുളിക്കുവാൻ തുടങ്ങി…