ഇത് വരെ കിട്ടിയിരുന്ന സുഖം ഒരു നിമിഷം കൊണ്ട് ആവിയായി തീർന്നത് പോലെ.. അതെന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നുണ്ട്… ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…
ഇക്ക.. എന്റെ ഓരോ ഒരു ഇക്ക… എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പുറത്തേക് ചാടി…
എന്നെ എങ്ങനെ കണ്ടതായിരുന്നു.. ആ ഇക്ക യുടെ പ്രിയപ്പെട്ട വളെ ആണ് ഞാൻ… മനസിൽ വല്ലാത്ത ഒരു വെറുപ് നിറയുന്നത് പോലെ…
നമ്മൾ എന്തേലും കൊള്ളരുത്യ്മകൾ ചെയ്താൽ അതിനുള്ള ശിക്ഷ പെട്ടന്ന് തന്നെ കിട്ടുമെന്ന് അറിയാം.. അത് പ്രാകൃതി നിയമമാണ്.. ഇവുടുന്നു ചെയ്തതിനു ഇവിടെ നിന്ന് തന്നെ…
പക്ഷെ ഇത്.. ഒന്നും അറിയാത്ത.. ഒരു കുറ്റവും ചെയ്യാത്ത…എന്റെ ഇക്ക ക് തന്നെ…
ഇനി എന്റെ ഇക്കാക് ആക്‌സിഡന്റിൽ വല്ലതും സംഭവിച്ചിരിക്കുമോ… ഞാൻ പേടിയോട് കൂടേ മുഹ്സിന യെ നെഞ്ചിൽ നിന്നും അടർത്തി ബെഡിലേക് കിടത്തി…