വളരെ വ്യക്തമായി കേട്ടത് ഒരിക്കലും ഇനി പറയുന്നത് അതാകരുതേ എന്നുള്ള എണ്ണിയാൽ ഒടുങ്ങാത്ത പ്രേതീക്ഷയോടെ ഞാൻ വീണ്ടും ചോദിച്ചു…
ഇക്ക.. എന്റെ ഇക്കാക് എന്താ പറ്റിയത്..
അക്കു ഇക്കാക് കുഴപ്പമൊന്നുമില്ല..ഇന്ന് രാവിലെ ആയിരുന്നു.. ഉടനെ തന്നെ ഹോസ്പിറ്റലിലും എത്തിച്ചിട്ടുണ്ട്…പക്ഷെ അഡ്മിറ്റ് ആണ്..
നിങ്ങൾ ദുബായിൽ ഉണ്ടെന്ന് അറിഞ്ഞു അത് കൊണ്ട് വിളിച്ചു പറഞ്ഞതാണ്..
ഹലോ.. പ്ലീസ് വേറെ എന്തേലും കുഴപ്പം ഉണ്ടോ.. നിങ്ങൾ എന്തായാലും തുറന്നു പറയൂ..
നോ.. ഇല്ല അക്ബർ… ഞാൻ ഇക്കയുടെ കമ്പനിയിൽ തന്നെ ജോലി എടുക്കുന്ന ആളാണ്.. എന്നെ തന്നെ ആണ് ഇക്ക യുടെ കൂടേ ഹോസ്പിറ്റലിൽ നില്ക്കാൻ കമ്പനി ചുമതല പെടുത്തിയത്…
എന്തേലും ഉണ്ടേൽ അറിയിക്കണേ.. ചികിത്സ ക്കൊന്നും ഒരു കുറവും വരുത്തരുത്.. എത്ര രൂപ ആണേലും പ്രേശ്നമില്ല.. പ്ലീസ്.. എന്റെ ഇക്ക…