എന്ത് സംഭവം… കാര്യം അറിയാത്തതു കൊണ്ട് തന്നെ അവളോട് തന്നെ ഞാൻ തിരിച്ചു ചോദിച്ചു..
നീ എന്നല്ല ആരും അറിയാറില്ല.. ആരെയും ഞാൻ അറിയിക്കാറില്ല… എന്റെ ഇക്കയെ പോലും… നിന്റെ ഇക്കയോട് പറഞ്ഞിട്ടും കാര്യമില്ല…
എന്തേലും പറഞ്ഞാൽ തന്നെ പടച്ചോൻ തരുമ്പോൾ തരും ആ ഒരു ഉത്തരം മാത്രം കിട്ടും… എന്റെ ഉള്ളിലേ അടങ്ങാത്ത ആഗ്രഹം..
ഒരു പെണ്ണ് വിവാഹം കഴിച്ചാൽ പെട്ടന്നൊന്നും ഒരു കുഞ്ഞിനെ ആഗ്രഹിച്ചില്ലെന്ന് വരാം.. എന്നിരുന്നാലും.. കുഞ്ഞുങ്ങളുമായി, അവരെ കുളിപ്പിച്ചും നല്ല ഉടുപ്പിട്ടും.. ഭക്ഷണം ഊട്ടി കൊടുത്തും നിലത്തോ കട്ടിലിലോ വെക്കാതെ സ്വന്തം കയ്യിൽ ഒക്കത് വെച്ചു ( ഇടുപ്പിൽ) നടക്കുന്നത് കാണുമ്പോൾ ഏതൊരു സ്ത്രീയിലും എനിക്കൊരു കുഞ്ഞ് ഉണ്ടായിരുന്നെകിൽ എന്നോർത്തു പോകും…
അത്രെയേ എനിക്കും ഉള്ളൂ.. സ്വന്തം വയറ്റിൽ കുഞ്ഞി കാല് കുത്തി നോവിക്കുന്നത് അറിയാനുള്ള ആഗ്രഹം.. ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് അത് അവകാശ പെട്ടത് തന്നെ അല്ലെ…അവളുടെ ചോദ്യങ്ങക്കൊന്നും എന്നിൽ ഉത്തരമില്ലാതെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു…