എനിക്ക് കഴിയില്ല…അത്രയും കാലം ഈ പ്രെഷർ താങ്ങി ജീവിക്കാൻ.. ഒരു പക്ഷെ.. ഇതിനാലിതം ഞാൻ.. മുഹ്സിന ക് സംസാരിക്കാൻ കഴിയാതെ ഒരു നിമിഷം നിന്നു..
അവളുടെ വാക്കുകളിൽ വിറയൽ നിറയുന്നത് പോലെ.. എനിക്ക് മനസിലാവുന്നുണ്ട് അവൾ എന്താണ് പറഞ്ഞു വരുന്നതേന്ന്..
ഇനിയും ഈ ടോർച്ചർ തുടർന്നാൽ അവൾ ആത്മഹത്യ ചെയ്യുവാനോ.. അതെല്ലേൽ വിഷാദ രോഗത്തിന് അടിമ പെടുവാനോ സാധ്യതയുണ്ട്…
എന്നോട് എന്നും ചിരിച്ചു കളിച്ചു വർത്തമാനം പറയുന്ന ഇവളുടെ ഉള്ളിൽ ഇത്രത്തോളം ടെൻഷൻ ഉണ്ട് എന്നത് തന്നെ എന്റെ ആദ്യത്തെ അറിവായിരുന്നു.. ഞാൻ ഒരു നിമിഷം പടച്ചോനെ ഓർത്തു പോയി..
ചെയ്യുന്നത് തെറ്റാണെന്നു നല്ലത് പോലെ അറിയാം.. പക്ഷെ…
നിനക്കറിയുമോ അക്കു..നിന്റെ വീട്ടിൽ എന്തൊക്കെ യാണ് സംഭവിക്കുന്നത് എന്ന്…
നീ അറിയാറുണ്ടോ.. അവൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല…