ഞാൻ പതിയെ നിലത്തേക് ഇരുന്നു.. അവളുടെ മുട്ടിലേക് കൈകൾ വെച്ചു കൊണ്ട്..
അവൾ കരയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. വാരി പുണർന്നു ആശ്വാസിപ്പിക്കുവാൻ തോന്നുണ്ട്… പക്ഷെ എന്റെ ഉള്ളിലേ വേദന എന്നെ തടഞ്ഞു നിർത്തുന്നത് പോലെ…
ഹൃദയം തേങ്ങി കൊണ്ട് കണ്ണ് നീരിനെ പുറത്തേക് ഒഴുകാതെ ഞാൻ അവിടെ തന്നെ ഇരുന്നു.. ചങ്കിലെക് കയറുന്ന വേദനയേ നല്ല ബലമായി തന്നെ പിടിച്ചു വെച്ചു കൊണ്ട്..
മുഹ്സി. ടി… അവളുടെ തേങ്ങൽ നിന്ന സമയം തന്നെ ഞാൻ അവളെ വിളിച്ചു..
ഹ്മ്മ്.. വിതുമ്പി കൊണ്ടായിരുന്നു എന്നോടുള്ള മറുപടി..
കുറച്ചു സമയം കൂടേ ഞാൻ ആശ്വാസിപ്പിക്കാൻ എന്ന പോലെ അവളുടെ കാലിന്റെ തുടയിൽ തട്ടി കൊടുത്തു..
നിനക്ക് അറിയുമോ.. എന്റെ പ്രശ്നം എന്താണെന്നു.. എന്റെ ജീവിതം എങ്ങനെ ആണെന്ന്.. മുഹ്സിന ഒരു ചോദ്യം പോലെ എന്നെ നോക്കി…
ഞാൻ ഇല്ലന്ന് പോലെ തലയാട്ടി…