ടാ നിനക്ക് എന്താ പറ്റിയത്.. രാത്രി കൂടേ കിടന്നവൻ പെട്ടന്ന് ബാൽക്കാണിയിൽ പോയി കിടക്കുക.. രാവിലെ ആയപ്പോൾ മിണ്ടാൻ പോലും കഴിയാതെ നിൽക്കുന്നു.. നിനക്ക് പെട്ടന്ന് ഒരു അകൽച്ച വന്നത് പോലെ.. മുഹ്സിന പെട്ടന്ന് എന്നെ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു..
ഹേയ് ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാവും.. രംഗം ഒന്ന് ശാന്ത മാകുവാനായി ഞാൻ മുഖത്തു കുഞ്ഞു ചിരി വരുത്തി കൊണ്ട് പറഞ്ഞു..
അല്ല.. എനിക്ക് അങ്ങനെ തോന്നുന്നില്ല.. ഉപ്പ നിന്നോട് എന്തേലും ചോദിച്ചോ. നമ്മൾ രണ്ടാളും ഒന്നിച്ചാണോ മറ്റോ..
ഇല്ലല്ലോ.. അങ്ങനെ ഒന്നും ചോദിച്ചില്ല.. ഞാൻ പറഞ്ഞു. നീ എന്റെ റൂമിൽ വന്നു വാതിൽ മുട്ടിയപ്പോൾ ആണ് എഴുന്നേറ്റതെന്ന്…
അതെല്ലെങ്കിൽ പിന്നെ.. അവൾ ഒരു സംശയത്തോട് കൂടേ എന്റെ മുഖത്തേക് തന്നെ നോക്കി നിന്നു..
നിനക്ക് എന്നെ ഇത്ര പെട്ടന്ന് മതിയായോ… പെട്ടന്നായിരുന്നു മുഹ്സിന യുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നത്..
ഒരു നിമിഷം ഞാൻ എന്താ പറയാ എന്നറിയാതെ നിന്നു…