” ഏയ് വേണ്ട… നിങ്ങൾക്ക് കുറേ ദൂരം പോകാനുള്ളതല്ലേ… ഞാനൊരു ടാക്സി വിളിച്ചോളാ…എന്തായാലും അവിടെ ഒരു റൂം എടുക്കണം… രാവിലെ ഫ്രഷ് ആയ്ട്ട് പോകാനുള്ളതല്ലേ… ”
ഞാൻ പറഞ്ഞു.
” അല്ല അപ്പൊ സ്റ്റേ ഒക്കെ എങ്ങനെയാ… ”
അമ്മു ചോദിച്ചു
” അതൊക്കെ ഓഫീസിന്റെവക ഉണ്ടെന്ന പറഞ്ഞേ… ഇന്നൊരു ദിവസത്തെ കാര്യം നോക്കിയാ മതി. ”
ഞാനൊരു പുഞ്ചിരിയോടെ പറഞ്ഞു.
” എന്തായാലും നാളെ ജോയിൻ ചെയ്യുവല്ലേ എന്റെ വക ഒരു ഓൾ ദി ബെസ്റ്റ്… ”
എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു.
ഒരു നിമിഷം ഒന്ന് പതറിയെങ്കിലും ഞാനൊരു പുഞ്ചിരിയോടെ അവളോട് ഒരു താങ്ക്സ് പറഞ്ഞു.
അമ്മുവിന്റെ ഫ്രണ്ടിന്റെയൊപ്പം അവളെ യാത്രയാക്കി ഞാനൊരു ടാക്സി വിളിച്ചു.
സ്റ്റേഷനിൽനിന്ന് 20 മിനുട്ടിനടുത്തു യാത്രയുണ്ടായിരുന്നു ഞാൻ താമസിക്കാൻ തിരഞ്ഞെടുത്ത ഹോട്ടലിലേക്ക്. ഓഫീസിന്റെ തൊട്ടടുത്തു തന്നെയാണ് ആ ഹോട്ടൽ.
രാവിലെ 7:30യോടെ ഉറക്കമുണർന്നു. ജോയിൻ ചെയ്യാൻ പോകുന്നതിന്റെ ചെറിയൊരു ടെൻഷൻ എനിക്ക് ഉണ്ട്. അമ്മയെ വിളിച്ചു സംസാരിച്ചാൽ അതിനൊരു ആശ്വാസം കിട്ടുമെന്ന് തോന്നിയപ്പോൾ അമ്മയെ വിളിച്ചു. അമ്മയോട് കുറച്ചുനേരം സംസാരിച്ചുനിന്നു. അല്ലിയും സംസാരിച്ചു. അവളുടെ ഓൾ ദി ബെസ്റ്റ് കിട്ടിയപ്പോൾ എന്തോ വല്ലാത്തൊരു ആത്മവിശ്വാസം നിറയുന്നത് എനിക്ക് മനസിലാവുന്നുണ്ടായിരുന്നു.