പൂഴ്ത്തി. തന്റെ വല്യമ്മ ആണെങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത രേവതികുട്ടിയുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം മങ്ങാട്ടമ്മയാണ് നോക്കുന്നത്.
“ദേവൂട്ടി… വല്യമ്മ!!!” രേവതിക്കുട്ടി പേടിച്ചു വിറച്ചുകൊണ്ട് കണ്ണീരിന്റെ നനവോടെ ദേവൂട്ടിയെ നോക്കിപറഞ്ഞു, ദേവൂട്ടി അപ്പോഴും അവളെ ഇരുകൈകൊണ്ടും ഇറുകെ പുണർന്നിരുന്നു.
“നീ പേടിക്കണ്ട രേവതിക്കുട്ടി… എല്ലാത്തിനും വഴി ഞാൻ കണ്ടിട്ടുണ്ട്….”
ദേവൂട്ടി രേവതികുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് പടവിൽ നിന്നും ഒറ്റമുണ്ട് എടുത്തു പുതപ്പിച്ചു. ഇരുവരും തല തോർത്തികൊണ്ട് കുളപ്പുരയിൽ നിന്നും കയറി.
വീട്ടിലേക്കെത്തിയതും രേവതികുട്ടിയെ മങ്ങാട്ടമ്മ കണക്കിന് തല്ലി.
“ഫ തേവിടിച്ചി… കുളിക്കാനെന്നും പറഞ്ഞിട്ടപ്പോ ഇതാണല്ലേ രണ്ടും കൂടെ.. ശവങ്ങൾ!!!!”
രേവതിക്കുട്ടി അവളുടെ മുറിയിൽ തന്നെ ഒരു മൂലക്ക് കിടന്നു. മങ്ങാട്ടമ്മയുടെ ചവിട്ടു കൊണ്ട് അവൾക്ക് നടുവിന് വീക്കം വന്നു തളരുന്ന പോലെ തോന്നി. രേവതികുട്ടിയുടെ കളിത്തോഴിയും വീട്ടു ജോലിക്കാരിയുമായിരുന്ന വത്സല രേവതിക്കുട്ടിക്ക് കഞ്ഞികൊടുത്തപ്പോൾ
“വേണ്ട…. അവൾക്കിനി പച്ച വെള്ളം ഈ വീട്ടിൽ നിന്ന് കൊടുക്കണ്ട…!!!”
മങ്ങാട്ടമ്മ പല്ലിറുമ്മിക്കൊണ്ട് അവളുടെ മുറി പുറത്തു നിന്നും പൂട്ടി. രേവതിക്കുട്ടി ബെഡിൽ കമിഴ്ന്നു കിടന്നു. അവളുടെ ശരീരവും മനസും ഒരുപോലെ മുറിഞ്ഞിരുന്നു. ഇന്നേരം നാട് മുഴുവനും ഇതേ കുറിച്ചറിഞ്ഞുകാണും.
ഇനി ജീവിച്ചിരിന്നിട്ട് കാര്യമില്ല, പെണ്ണും പെണ്ണും തമ്മിൽ അരുതാത്തതെന്നു ലോകം പറയുന്നതല്ലേ താനും ദേവൂട്ടിയും കൂടെ കാട്ടീത്, ഇനിയെപ്പോ…
ജനലരികിൽ പതിയെ മുട്ട് കേൾക്കുമ്പോ രേവതിക്കുട്ടി ആദ്യമത് കാര്യമാക്കിയില്ല, പിന്നെയും രണ്ടു തവണ മുട്ടിയിട്ട് പതിയെ അങ്ങേത്തലക്കൽ രേവതികുട്ടീ ന്ന് വിളിച്ചപ്പോൾ ആശബ്ദത്തിലെ പ്രണയം അവളുടെ മനസിലേക്കിരമ്പി വന്നു.
“ദേവൂട്ടി …..” രേവതിക്കുട്ടി ജനലരികിൽ നിന്ന് വിളിച്ചുകൊണ്ട് ജനൽ പതിയെ തുറന്നു.
“എനിക്ക് നിന്നെ കാണാതെ വയ്യന്റെ പെണ്ണെ….”
“ദേവൂട്ടി എന്നെ ഇവ്ടെന്നു നീ കൂട്ടീട്ട് പോ ….”
രേവതിക്കുട്ടി ജനൽകമ്പിയിൽ വെച്ച ദേവൂട്ടിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു. അവളുടെ ചുവന്നു തുടുത്ത കവിലൂടെ കണ്ണുനീരൊഴുകി കൊണ്ടിരുന്നു.
“നാളെ ഞാൻ വരാം, രേവതിക്കുട്ടി…”
“നിന്നെ സിന്ധുവമ്മ ഉപദ്രവിച്ചോ…..” രേവതികുട്ടിയുടെ ചുവന്ന കവിൾത്തടത്തിൽ വിരലോടിച്ചുകൊണ്ട് കണ്ണുന്നീർ തുടക്കുമ്പോ അവൾ ദേവൂട്ടിയോട് ചോദിച്ചു.
“അതൊന്നും സാരമില്ല, രേവതി സഹിക്യന്നെ….”
“എന്നെ ഒത്തിരി തല്ലി.” തേങ്ങി തേങ്ങി കരയുന്ന രേവതികുട്ടിയുടെ മനസ് നിറയെ ദേവൂട്ടി മാത്രമായിരുന്നു ഇനിയങ്ങോട്ടുള്ള ആലംബം. രേവതികുട്ടിയെ