നാളെ രാവിലെ ഇത് മുഴുവൻ ചൂടാക്കണം..
ഉം
മോൻ നല്ല ഉറക്കമാവും..
അതെ..
അയാൾ വെളിയിൽ ഇറങ്ങുമ്പോൾ ആണ് പൊട്ടിയ ഫ്രെമിൽ തന്റെ ഫോട്ടോ കണ്ടത്.. അയാൾ അത് എടുക്കുമ്പോൾ അവൾ വിറച്ചു
ഇതെന്തു പറ്റിയതാ…
ഞാൻ.. ഞാൻ പൊട്ടിച്ചതാ
അവളുടെ കണ്ണു നിറഞ്ഞു..
പൊട്ടിച്ചതോ പൊട്ടിയതോ..
കറി വെക്കുമ്പോൾ മോൻ കരഞ്ഞു.. എടുക്കാൻ ഓടിയതാ.. കാലിടിച്ചു..
അയ്‌യോ.. കാലിനു വല്ലോ പറ്റിയോ..
അയാളുടെ ചോദ്യം അവളുടെ ഹൃദയത്തിൽ കൊണ്ട്..ഫോട്ടോ പോയ വിഷമം അല്ല. തന്റെ കാൽ പോയോ എന്നാണ്
കാലിനു വല്ലോ പറ്റിയോ
എ.. ഉം.. പൈൻ ആണ്. അല്പം നീരുണ്ട്..
അയോടാ.. അയാൾ ഫോട്ടോ താഴെ വെച്ചു..
അപ്പോൾ ഇതാണ് സന്ധ്യ പറഞ്ഞെ.. എന്നോട് സൂക്ഷിക്കണം എന്ന്..
ഉം..സാറിന്റെ ഫോട്ടോ
ചില്ലല്ലേ.. അത് മാറിക്കിട്ടും.. സിമ്പിൾ.. അയാൾ ചിരിച്ചു
കുഞ്ഞ് ഒന്ന് അനങ്ങി
തക്കുടു ഉറങ്ങിയില്ലേ.. അയാൾ മുറിയിലേക്ക് കയറി..
അവനെ തലോടി.. പിന്നെ കുനിഞ്ഞു ഉമ്മ വെച്ചു.. കാലിന്റെ വേദനയോടെ മീര മുറിയിലേക്ക് കയറി
നല്ല വേദനയുണ്ടല്ലേ
ഉം
കാണിക്കു.. കുറെ നീരുണ്ടങ്കിൽ നമുക്കു ഇപ്പോൾ ഹോസ്പിറ്റൽ പോകാം. എക്സ് റേ എടുക്കണങ്കിൽ
അത്രയും ഇല്ല..
മുട്ടാണോ
ഉം