ആന്റി എന്റെ കയും പിടിച്ചു ഒരു മെൻസ് ടെസ്റ്റിൽസിൽ കയറി…..
ആന്റി എന്നാ ഇവിടുന്നാണോ തുണി എടുക്കാറു……
എടാ പൊട്ടാ ഇതു എനിക്കല്ല നിനക്ക്…..
ഞാൻ ആന്റിയെ അത് ഇഷ്ട്ടം ആവാതെ നോക്കി….
അപ്പോൾ ആന്റി പറഞ്ഞു…..
നിനക്ക് പണം ആയി തന്നാൽ അല്ലെ നീ വാങ്ങാതില്ലാതെ ഒള്ളു ഇങ്ങനെ ആവുമ്പോൾ കുഴപ്പം ഇല്ലാട്ടോ…..
ഞാൻ വേണ്ട എന്ന് പറയാൻ വന്നതേ ആന്റിടെ കണ്ണ് നനയൂന്നേ ഞാൻ കണ്ടു അതുകൊണ്ട് എനിക്ക് എന്തോ എതിർക്കാനും പറ്റില്ല…..
ഞാൻ സമ്മതിച്ചു……
സെയിൽസ് ഗേൾ വന്നപ്പോൾ ആന്റി കുറെ ഡ്രസ്സ് ഒക്കെ എടുത്തു ഇടിപ്പിച്ചു…
അതിന്റെ ഇടയിൽ സെയിൽസ് ഗേൾ എന്നെ ഇർശായോടെ നോക്കുന്നെ ഞാൻ കണ്ടിരുന്നു എന്റെ കോലം കണ്ടിട്ടായിരിക്കാം…….
എനിക്കതു ശീലം ആയോണ്ട് ഞാൻ മൈൻഡ് ആക്കാൻ പോയില്ല…
ആന്റി എനിക്ക് വേണ്ടി പാകത്തിൽ ഉള്ള കുറെ ഡ്രസ്സ് സെലക്ട് ചെയ്തു……
ഞാൻ അതിന്റെ എല്ലാം ഡോബിൾ XL തപ്പുന്നെ കണ്ടു ആന്റി പറഞ്ഞു ഇനി മുതൽ നീ എന്തു ഇടണം എന്ന് ഞാൻ തീരുമാനിക്കും കേട്ടല്ലോ…..
എനിക്ക് അതിനു മറുപടി ഉണ്ടായില്ല…….
ആന്റി അപ്പോൾ അതിൽ ഒരു കരിനീല ഷർട്ടും കട്ട കറുപ്പ് ബലൂൺ ഫിറ്റ് പാന്റും ഒരു വൈറ്റ് ഷുവും എനിക്ക് തന്നിട്ട് പറഞ്ഞു പോയി ഇത് ഇട്ടിട്ടു വാ……
മറുത്തു പറഞ്ഞാൽ ആന്റിടെ വായിൽ ഇരിക്കണേ കേൾക്കും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അത് ഇടാൻ പോയി…..