ഞാൻ വണ്ടി മുന്നോട്ടു എടുത്തു…..
പ്രിയയുടെ കണ്ണുകളിൽ ഞാൻ എന്തോ വലിയ കാര്യം ചെയ്തപോലെ ഒരു ആരാധന ഞാൻ മിററിലൂടെ കണ്ടിരുന്നു…….
വണ്ടി ടൌൺ എത്തുന്ന വരെ ആന്റി എന്തെല്ലാമോ ഒക്കെ എന്നോട് പറയാനുണ്ടാരുന്നു……
ടൌൺ എത്തിപ്പോൾ ഞാൻ ആന്റിയോട് ചോദിച്ചു…..
അല്ല ആന്റി ആദ്യം എവിടെയാ പോവണ്ടേ…..
ആദ്യം നീ ആ ജയയുടെ ഡ്രൈവിങ് സ്കൂളിലേക്ക് വിട്…….
അത് എവിടാ ആന്റി എനിക്കാറില്ല…..
അല്ല ആരാ ഈ ജയ….
നിനക്ക് ആ രമേശാന്റെ കട അറിയില്ലേ ബേക്കറി……അവിടേക്കു വിട്ടോ…..
പിന്നെ ജയ എന്റെ ഫ്രണ്ട് ആണ്…..
ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല നേരെ അവിടേക്കു വിട്ടു അപ്പോൾ ഞാൻ കണ്ടു ബേക്കറിടെ അപ്പുറത്ത് ജയാസ് ഡ്രൈവിംഗ് സ്കൂൾ എന്ന്……
ഞാൻ അതിനു മുന്നിൽ വണ്ടി നിറുത്തി ആന്റി കൈയിലെ കുറച്ചു പേപ്പർ ആയി അവിടേക്കു പോയി….. എന്നോട് എവിടെ ഇരുന്നോളാൻ പറഞ്ഞു…..
ഞാൻ അവിടെ ഒരു 15 മിനിറ്റോളം കാത്തിരുന്നു അപ്പോൾ ആന്റി വന്നു വണ്ടിയിൽ കയറിട്ടു എന്റെ കൈയിൽ ഒരു പേപ്പർ തന്നു…
ഞാൻ അത്ഭുതത്തോടെ ആന്റിയെ നോക്കി……
പുള്ളിക്കാരി ആണേൽ ഇതൊക്കെ എന്തെന്ന മട്ടിൽ ഇളിച്ചു കാട്ടി…..
ഇടക്കു അവർ വിളിക്കുമ്പോൾ ഇവിടെ വന്ന് എല്ലാം സെറ്റ് ആക്കിക്കോണം…..
അവൾ എൻ്റെ ക്ലോസ് ഫ്രണ്ട് ആണ് നിൻ്റെ എല്ലാ കാര്യങ്ങളും അവർക്ക് അറിയാം……
മ്മ് ഇനി നേരെ മാളിലേക്കു വിട്ടോ…..
ഞാൻ മാളിൽ കൊണ്ട് പോയി പാർക്കിങ്ങിൽ വണ്ടി നിറുത്തി……