അപ്പോഴേക്കും കാർത്തികയുടെ അമ്മ അവളുടെ അച്ഛന്റെ കൈയിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചു ചെവിയിൽ വെച്ച്.
“മോളെ എങ്ങനെ ഉണ്ട് അവിടത്തെ ജോലി.
ഫുഡ് ഒക്കെ നല്ല പോലെ കഴിക്കുന്നില്ലേ?”
“കഴിക്കുന്നുണ്ട് അമ്മേ.
ഞാൻ കുഞ്ഞി കൊച് ഒന്നും അല്ലാ ഒരു IPS കാരി ആണ്.”
“മോളെ ഞാനും ഒരു IPS ഓഫീസർ ആയിരുന്നു. അതിന്റെ തായ ടെൻഷൻ എനിക്കും അറിയാം. അതല്ലേ മോളെ നിന്നോട് ചോദിക്കുന്നെ.”
“കുഴപ്പമില്ല അമ്മേ. ഇവിടെ സ്റ്റെല്ല ഇല്ലേ. ഞങ്ങൾ വാർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നു കഴിക്കും.”
“ആം.
അതേ മോളെ മോൾക് പറ്റിയ നല്ല ആലോചനകൾ ബ്രോക്കർ ന്മാർ കൊണ്ട് വരുന്നുണ്ട്ട്ടോ.”
കാർത്തിക ഒന്ന് ചിരിച്ചിട്ട്.
“സമയം ആയില്ലല്ലോ അമ്മേ. കുറച്ച് നാൾ കൂടി ഒന്ന് വെയിറ്റ് ചെയ്. ചിലപ്പോൾ നല്ല ഒരാളെ ഇവിടെ നിന്ന് കിട്ടിയാലോ.”
“ഒന്ന് പോടീ അവിടന്ന്.
എനിക്ക് അല്ലെ നല്ല മലയാളി മരുമകനെ മതി. കണ്ടാ ഹിന്ദിക്കാരെ ഒന്നും ഇങ്ങോട്ട് കൊണ്ട് വരണ്ടാ.”
കാർത്തിക ചിരിച്ചിട്ട്.
“അവൾ എന്ത്യേ അമ്മേ.”
“ഓ ആ പെണ്ണ് ഇവിടെ ഇരുന്നു ടീവി കാണുന്നുണ്ട്. പഠിക്കണം എന്ന് ഒരു വിചാരവും ഇല്ലാ. ഏത് നേരവും ഫോണ്, ടീവി, ചുറ്റി അടിക്കൽ മാത്രം ഉള്ള്. നിന്നെ പോലെ ഇരുന്നു പഠിച്ചു ജോലി മേടിക്കാൻ അവൾക് ഇഷ്ടം ഇല്ലാന്ന്.”
അപ്പോഴേക്കും കാർത്തികയുടെ അനിയത്തി ജ്യോതി.
ടീവി കണ്ട് കൊണ്ട് ഇരുന്നോടത് നിന്ന് വിളിച്ചു പറഞ്ഞു.
“ആ ചേച്ചിയെ കെട്ടിച്ചു വിടുന്നപോലെ എന്നോട് ഒന്ന് പറ ഞാൻ ദേ ഇപ്പൊ തന്നെ തല താഴ്ത്തി കൊടുകാം ആരുടെയും മുന്നിൽ വേണേലും.”