സ്റ്റെല്ല :കൺഗ്രാറ്റ്ലഷൻസ് കാർത്തിക IPS.
കാർത്തിക :താങ്ക്സ് മൈ ഡിയർ സ്റ്റെല്ല IAS
സ്റ്റെല്ല :അതേ ആദ്യം തന്നെ ജോലി കയറി മൊത്തം ക്ലീൻ ആക്കാൻ നോക്കണ്ടാട്ടോ. നിന്റെ സ്വഭാവം വെച്ച് പറഞ്ഞതാ. പതുകെ പതുകെ മതിയടി.
കാർത്തിക :ഉം. മുബൈ ടെ അടുത്ത് അല്ലെ കുറച്ച് പേടി എന്നെയും വിരട്ടുന്നുണ്ട്. പിന്നെ നീ ഉണ്ടല്ലോ എന്നാ ഒരു ആശുവസം.
സെല്ല :നീ ജോയിൻ ചെയ്. വൈകുന്നേരം ഫ്ലാറ്റിൽ കാണാം. ഞാൻ ഡൽഹിയിൽ ആയിരുന്നില്ലേ.
കാർത്തിക :ശെരിടി.
അങ്ങനെ കാർത്തിക തന്റെ ips പരിധി യിൽ ഉള്ള പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്‌തു. അവിടെ ഉള്ള പോലീസ്കാരും എല്ലാം തങ്ങളുടെ പുതിയ ഉദോഗസ്ഥ യും ആയി പരിചയപെട്ടു കൊണ്ട് ഇരുന്നു.
തന്റെ നാല് വർഷത്തെ കഠിന പരിശ്രമം ആയിരുന്നു അവളുടെ യൂണിഫോം ലെ ips പദവി.
തന്റെ അച്ഛന്റെയും അമ്മയുടെയും അതേ വഴിയിലൂടെ ആയിരുന്നു അവളുടെയും യാത്ര. അതിൽ അവൾ വിജയിക്കുകയും ഇപ്പൊ മുബൈൽ നിന്ന് അധികം അകലെ അല്ലാത്ത ഒരു പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദോഗസ്ഥ ആയി ജോയിൻ ചെയ്തു. ക്രിമിനൽസ് കൂടുതൽ ഉള്ള ഒരു പോലീസ് സ്റ്റേഷൻ തന്നെ ആണ് അവൾക് കിട്ടിയതും തന്നെ.
അവളുടെ കൂട്ടുകാരി ആണ് സ്റ്റെല്ല. ഒരുമിച്ച് തന്നെ ആയിരുന്നു സിവിൽ സർവീസ് പഠിച്ചത്. അവൾക് IAS കിട്ടുകയും ചെയ്തു.
കാർത്തികയേ കുറിച്ച് പറയുക ആണേൽ തനി മലയാളി കുട്ടി. നല്ല മുടിയും വെളുത്തു ആരെയും കൊതുപ്പിക്കുന്ന മുഖ സ്യന്ദര്യം ആണ്. ആരെയും ആകർഷികാൻ കഴിയുന്ന കണ്ണുകൾ അതിന് മൂർച്ഛ കൂട്ടുവാൻ എന്നോളണം എയിലെനർ കൊണ്ട് കണ്ണ് എഴുതിയിരിക്കുന്നു. നെറ്റിയില്ലേക് ചാടി കിടക്കുന്ന കർകുന്തലുകൾ അതിന് അഴക് എന്നോളണം തലയിൽ ഇരിക്കുന്ന ഐ പി സ് പദവി.
കാർത്തിക തന്റെ സഹപ്രവർത്തകരെ പരിചയപെട്ടു കഴിഞ്ഞു. തന്റെ സ്റ്റേഷൻ പരിധിയിൽ ഉള്ള സ്ഥിരം കുറ്റവാളികളുടെ കേസ് ഫായാലുകൾ പരിശോധന തുടങ്ങി.
അതിൽ നിന്ന് അവൾക് മനസിലായി തന്റെ സ്റ്റേഷൻ പരിധിയിൽ കൊല്ലും കൊലയും പിടിച്ചുപറികലും, ഗാങ് കൾ തമ്മിലുള്ള അടിയും എല്ലാം ഉണ്ടെന്ന്.
സ്ഥിരം കുറ്റവാളികളുടെ ഫോട്ടോയും എല്ലാം അവൾ നോക്കി വെച്ച്.
പിന്നെ അവൾ തന്റെ അമ്മയെ വിളിച്ചു സംസാരിച്ചു.