എന്നോർത്ത് കൊണ്ട് അവളും മുറിയിൽ പോയി ഫ്രഷ് ആയി. പിന്നെ തലയിൽ തോർത്ത് കെട്ടി. കണ്ണാടിയുടെ മുന്നിൽ വന്ന് ഇരുന്നു സ്വയം പറയാൻ തുടങ്ങി.
“യേ അവൻ ആ പെൻഡ്രൈവ് ഇല്ലാ. അപ്പൊ അവൻ ആരാ?
പാവം ആരേലും പറ്റിച്ചത് ആകും കള്ള വണ്ടി കൊടുത്ത്.
എന്തുകൊണ്ട് അവന്റെ മുഖം എന്റെ മനസിൽ നിന്ന് മഞ്ഞു പോകുന്നില്ല.
ഇത്രയും പ്രശ്നം ഉണ്ടായിട്ടും അവന്റെ മുഖം അല്ലോ എന്റെ കൃഷ്ണ ഈ മനസിലെക് ഓടി വരുന്നേ.
ഒന്നുടെ എനിക്ക് ആവനെ കാണാൻ കഴിഞ്ഞിരുന്നേൽ.”
ഇതെല്ലാം പറഞ്ഞ ശേഷം അവൾ ബെഡിലേക് കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മറഞ്ഞു കിടന്നു. പക്ഷേ ഉറക്കം വരുന്നില്ല. റണാ യേ കുറച്ചു കൂടുതൽ അറിയാൻ അവൾക് ആഗ്രഹം ആയി. പിന്നെ ഭയവും. അവൾ തിരിഞ്ഞു മറഞ്ഞും കിടന്നു. അവസാനം ഉറക്കത്തിലേക് വീണു.
പിറ്റേ ദിവസം എന്നത്തെപോലെ അവൾ സ്റ്റേഷനിൽ ചെന്ന് അന്ന് രാത്രി പിടിച്ച കുറ്റവാളികളെ എല്ലാം പോലീസ്കാർ കാർത്തിക യുടെ മുന്നിൽ കൊണ്ട് പോയി കാണിച്ചു.
അതിൽ ഒരാളെ കണ്ട് അവൾ ഞെട്ടി പോയി.ഒപ്പം മനസിൽ ഒരു ചെറിയ വേദനയും.
(തുടരും )